Chia Seeds vs Flax Seeds Pinterest
Health

ചിയ സീഡ്സോ ഫ്ലാക്സ് സീഡ്സോ, ഏതാണ് കൂടുതൽ ആരോഗ്യകരം?

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഫ്ലാക്സ് സീഡ്സ് വളരെ കാലം മുൻപേ പാരമ്പര്യമായി ഉപയോ​ഗിക്കുന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പുതിയ ഹെൽത്തി ഡയറ്റുകളിലെ സൂപ്പർഫുഡുകൾ ആണ് ചിയ വിത്തുകളും ഫ്ലാക്സ് വിത്തുകളും. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോ​ഗ്യത്തിനുമെല്ലാം ഇവ രണ്ടും ഒന്നൊന്നിന് മെച്ചമാണെന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാൽ ഇതിൽ ഏതാണ് കൂടുതൽ ആരോ​ഗ്യകരമെന്ന് പരിശോധിക്കാം.

ചിയ വിത്തുകൾ

കറുപ്പോ വെള്ളയോ നിറത്തിൽ ചെറിയ കുഞ്ഞൻ വിത്തുകളാണ് ചിയ വിത്തുകൾ. വെള്ളത്തിൽ കുതിർക്കുമ്പോൾ അവയുടെ വലിപ്പത്തിന്റെ പത്തിരട്ടി വർധിച്ച് ജെല്ലിപോലെയാകും. നാരുകൾ, പ്രോട്ടീൻ, ഒമേ​ഗ-3 ഫാറ്റി ആസിഡ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ചിയ വിത്തുകളുടെ പ്രധാന ഗുണങ്ങൾ

  • ദഹനം മെച്ചപ്പെടുത്തുന്നു

  • വയറിന് സംതൃപ്തി നൽകുന്നു

  • ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു

  • ശരീരത്തിന് ഊർജം നൽകുന്നു

  • ഹൃദയാരോഗ്യത്തിന് നല്ലത്

  • എല്ലുകൾക്ക് കരുത്ത് നൽകുന്ന കാല്ഷ്യം ധാരാളം അടങ്ങിയിരിക്കുന്നു

ഫ്ലാക്സ് വിത്തുകൾ

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഫ്ലാക്സ് സീഡ്സ് വളരെ കാലം മുൻപേ പാരമ്പര്യമായി ഉപയോ​ഗിക്കുന്നതാണ്. തവിട്ടു നിറത്തിലുള്ള ഇവ ഒമേ​ഗ-3യും ലി​ഗ്നാൻസും അടങ്ങിയതാണ്.

ഫ്ലാക്സ് വിത്തുകളുടെ പ്രധാന ഗുണങ്ങൾ

  • കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു

  • ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

  • ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായകരം

  • മലബന്ധം കുറയ്ക്കുന്നു

  • പ്രമേഹ നിയന്ത്രണത്തിന് സഹായകരം

  • ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ ശരീര സംരക്ഷണം വർധിപ്പിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

ശരീരഭാരം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യമെങ്കിൽ ചിയ വിത്തുകളാണ് കൂടുതൽ സഹായകരമാവുക. കാരണം ഇത് വയറിന് കൂടുതൽ സംതൃപ്തി നൽകാനും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിലൂടെ അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

ഹൃദയാരോഗ്യത്തിന് ഏതാണ് മികച്ചത്?

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഫ്ലാക്സ് വിത്തുകളാണ് കൂടുതൽ നല്ലതെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡും ലിഗ്നാൻസും ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

പ്രമേഹ രോ​ഗികൾക്ക്

ചിയ വിത്തുകളും ഫ്ലാക്സ് വിത്തുകളും പ്രമേഹ രോ​ഗികൾക്ക് ​ഗുണകരമാണ്. ഇവ രണ്ടിലും നാരുകൾ കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും.

എങ്ങനെ ഉപയോ​ഗിക്കാം

ചിയ വിത്തുകൾ

ചിയ വിത്തുകൾ വെള്ളത്തിൽ തലേന്ന് കുതിർത്ത് വെച്ച ശേഷം രാവിലെ കഴിക്കുകയാണ് മിക്കവാറും ആളുകൾ ചെയ്യാറ്. എന്നാൽ സ്മൂത്തിയിൽ ചേർത്തോ ഓട്സ്, യോ​ഗർട്ട് എന്നിവയിൽ ചേർത്തും ചിയ വിത്തുകൾ കഴിക്കാവുന്നതാണ്.

ഫ്ലാക്സ് സീഡ്സ്

ഫ്ലാക്സ് വിത്തുകൾ അൽപം വറുത്ത് പൊടി ഉപയോ​ഗിക്കുന്നതാണ് നല്ലത്. ചപ്പാത്തി മാവിലോ സലാഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അധികമായാൽ വയറുവീർക്കൽ, ദഹനപ്രശ്നങ്ങൾ പോലുള്ളവ ഉണ്ടാകാം.

  • വെള്ളം ആവശ്യത്തിന് കുടിക്കണം

  • അലർജിയുള്ളവർ ശ്രദ്ധിക്കണം

  • ​ഗർഭകാലത്ത് കഴിക്കുന്നതിന് മുൻപ് ഡോക്ടറോട് ഉപദേശം തേടുക.

ചിയ സീഡ്സും ഫ്ലാക്സ് സീഡ്സും രണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമെങ്കിൽ ചിയ വിത്തുകളാണ് മികച്ചതാണ്. ഹൃദയാരോഗ്യവും കൊളസ്‌ട്രോൾ നിയന്ത്രണവുമാണ് പ്രധാനമെങ്കിൽ ഫ്ലാക്സ് സീഡ്സ് കൂടുതൽ ഗുണം ചെയ്യും. അതുകൊണ്ട് 'ഏതാണ് മികച്ചത്' എന്നതിനേക്കാൾ 'നിങ്ങളുടെ ശരീരത്തിനും ആവശ്യങ്ങൾക്കും ഏതാണ് കൂടുതൽ അനുയോജ്യം' എന്നതാണ് പ്രധാനം. ശരിയായ അളവിൽ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.

Chia Seed vs Flax Seeds: Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി'; ടിനി ടോമിനെതിരെ അൻ‍സിബ

'ശ്വേത മേനോനെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ല, ഒരാളെ മാത്രം കീറി മുറിക്കാൻ സമ്മതിക്കില്ല'; ടിനിയെ പിന്തുണച്ച് പ്രിയങ്ക

'ബംഗാളിലേത് വലിയ കൊള്ള എന്നാണ് രാഹുല്‍ പറഞ്ഞത്; രത്തന്‍ ഖേല്‍ക്കറിന്റെ നിയമനം ഗൗരവമുള്ള പ്രശ്‌നം'

'ജിഹാദി എന്ന് വിളിച്ചിട്ടില്ല, നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട്'; ആരോപണങ്ങൾക്കെതിരെ ടിനി ടോം

'എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും'; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

SCROLL FOR NEXT