

കോക്ക്രോച്ച് അഥവാ പാറ്റകളുടെ ശല്യം പല വീടുകളിലും വളരെ സാധാരണമാണ്. എന്നാൽ പാറ്റകൾ വെറും അസ്വസ്ഥത മാത്രമല്ല, അവ നമ്മുടെ ആരോഗ്യത്തിനും ഭീഷണിയാകാം. അടുക്കള, ബാത്ത്റൂം, ഓടകൾ, മാലിന്യകൂമ്പാരം എന്നിവിടങ്ങളാണ് പാറ്റകൾ കൂടുതലും കാണപ്പെടാറ്. ഇവ ദശലക്ഷക്കണക്കിന് രോഗാണുക്കളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോവുകയും ഭക്ഷണവും പാത്രങ്ങളും മലിനമാക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെ പാറ്റകളെ നിയന്ത്രിക്കുന്നത് വീട്ടിലെ ആരോഗ്യസംരക്ഷണത്തിന് വളരെ പ്രധാനമാണ്.
മലിനമായ ഇടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ അവയിൽ നിരവധി ബാക്ടീരിയകൾ ഉണ്ടാകാം. പ്രത്യേകിച്ച് സാൽമൊനെല്ല പോലുള്ള ബാക്ടീരിയകൾ ഇവ ഭക്ഷണത്തിലൂടെ മനുഷ്യകിലെത്താനും ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതര ആരോഗ്യ സങ്കീർണതകൾ ഉണ്ടാക്കാനും കാരണമാകും. പനി, വയറിളക്കം, ക്ഷീണം, ഛർദ്ദി പോലുള്ള ലക്ഷണങ്ങളുമുണ്ടാകാം.
ടൈഫോയ്ഡ്, കോളറ പോലുള്ള രോഗാണുക്കളെയും പാറ്റകൾ വഹിക്കുന്നു. ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും രോഗാണുക്കൾ പകരാം.
പാറ്റകളുടെ വിസർജ്യവും ചിറകുകളിലെ പൊടിയും ചിലരിൽ അലർജിയും ശ്വാസതടസ്സവും ഉണ്ടാക്കാം. കുട്ടികളിൽ ആസ്ത്മ വഷളാകാനും ഇടയുണ്ട്.
ചുവരുകളിലെയും സിങ്കിലെയും വിള്ളലുകൾ സിമന്റോ പുട്ടിയോ ഉപയോഗിച്ച് അടയ്ക്കാം. ഇത് പാറ്റകളുടെ ഒളിയിടമാണ്.
പൈപ്പുകളിലെ ചോർച്ചകൾ പരിഹരിക്കുക, അതുപോലെ വീട്ടിൽ ഈർപ്പം തങ്ങിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. കാരണം ഇത് പാറ്റകൾക്ക് വളരാൻ സഹചര്യമൊരുക്കും.
പുതിനയില, കായം, ബേക്കിങ് സോഡ എന്നിവയുടെ മണം പാറ്റകൾക്ക് പിടിക്കില്ല. ഇത് സൂക്ഷിക്കുന്നത് പാറ്റകളുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണ അവശിഷ്ടങ്ങൾ പുറത്തുവെക്കരുത്. പാത്രങ്ങൾ രാത്രിയിൽ കഴുകാതെ വെക്കുന്നത് പാറ്റകളെ ആകർഷിക്കും. ഭക്ഷണം തുറന്നു വയ്ക്കരുത്.
ഡസ്റ്റ്‌ബിൻ എപ്പോഴും മൂടിയോടെ സൂക്ഷിക്കുക. ദിവസവും മാലിന്യം നീക്കം ചെയ്യുക
പാറ്റകൾക്ക് ഈർപ്പമുള്ള ഇടങ്ങൾ ഏറെ ഇഷ്ടമാണ്. സിങ്ക്, പൈപ്പ് ചോർച്ചകൾ എന്നിവ ഉടൻ പരിഹരിക്കുക.
സ്റ്റോർ റൂം, ഫ്രിഡ്ജിന് പിന്നിൽ, ഗ്യാസ് സ്റ്റൗവിന് അടിയിൽ തുടങ്ങിയ ഇടങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കുക.
ബേക്കിങ് സോഡയും പഞ്ചസാരയും തുല്യ അളവിൽ ചേർത്ത് തുറന്ന് വയ്ക്കാം. ഇത് പാറ്റകൾ അടുക്കാതിരിക്കാൻ സഹായിക്കും.
വേപ്പിലയുടെ മണം പാറ്റകളെ അകറ്റിനിർത്താൻ സഹായിക്കും. അലമാരകളിലും അടുക്കള കോണുകളിലും വേപ്പില വെക്കാം. കറുവപ്പട്ടയും സഹായകരമാണ്.
പാറ്റകൾ കൂടുതലുള്ള ഇടങ്ങളിൽ അല്പം ബോറിക് ആസിഡ് വിതറാം. എന്നാൽ കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും അകലെ സൂക്ഷിക്കണം.
മാർക്കറ്റിൽ ലഭ്യമായ കോക്രോച്ച് ട്രാപ്പുകളും ജെല്ലുകളും ഫലപ്രദമാണ്. അടുക്കള കോണുകളിലും സിങ്കിന് സമീപവും വയ്ക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates