Dr. Alok Chopra, cloves Intagram+pexels
Health

​ഗ്രാമ്പൂ അത്ര നിസാരക്കാരനല്ല, അസിഡിറ്റിയും ബ്ലോട്ടിങ്ങും ​ഗ്യാസും 'പമ്പ' കടത്തും, കാർഡിയോളജിസ്റ്റ് വിശദീകരിക്കുന്നു

നാട്ടിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. നൂറ്റാണ്ടുകളായി പല ഔഷധങ്ങളിലും ഈ ​ഗുണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ബ്ലോട്ടിങ്, അസിഡിറ്റി, ​ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ? എങ്കിൽ ഇതിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രമുഖ കാർ‍ഡിയോളജിസ്റ്റ് ആയോ ഡോ. അലോക് ചോപ്ര.

നാട്ടിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. നൂറ്റാണ്ടുകളായി പല ഔഷധങ്ങളിലും ഈ ​ഗുണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മഞ്ഞളും ഇഞ്ചിയും ഏലക്കയും പട്ടയുമൊക്കെ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുക മാത്രമല്ല, ആരോ​ഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിലും പങ്ക് വഹിക്കുന്നുണ്ട്.

അത്തരം ഒന്നാണ് ​ഗ്രാമ്പൂ. ഇതിൽ അടങ്ങിയ യൂജിനോൾ (Eugenol) എന്ന സംയുക്തത്തിന് ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, വേദന സംഹാരിപോലുള്ള ​ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രാമ്പൂവിന് സുഗന്ധവും ഗുണം നൽകുന്നത് അതിൽ അടങ്ങിയ യൂജിനോൾ ആണ്. ഗ്രാമ്പൂവിൽ നിന്നുള്ള അവശ്യഎണ്ണയുടെ 70 മുതൽ 90 ശതമാനം വരെ ഈ സംയുക്തത്തിൽ നിന്നാണ് നിർമിക്കുന്നത്.

ഗ്രാമ്പൂ ദഹനത്തെ എങ്ങനെ സഹായിക്കും

ഗ്രാമ്പൂ ദഹന എൻസൈമുകളെ പ്രോത്സാഹിപ്പിക്കുകയും ആമാശയത്തിൻ്റെ സുരക്ഷാ ആവരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ബ്ലോട്ടിങ്, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ദഹനം മെച്ചപ്പെടുത്താനും ഗ്രാമ്പു സഹായിക്കും.

ഗ്രാമ്പൂ എങ്ങനെ ഉൾപ്പെടുത്തണം

സാധാരണ അളവിൽ ഭക്ഷണത്തിൽ ചേർത്ത് ഗ്രാമ്പൂ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളവും ആശ്വാസം നൽകും. കട്ടൻ ചായയിലും ഗ്രാമ്പൂ ചേർത്ത് കുടിക്കാം. ചിന്തിക്കേണ്ട ഒരു കാര്യം, ഗുണകരമാണെന്ന് കരുതി ഗ്രാമ്പൂവിൻ്റെ അമിത ഉപയോഗം ആരോഗ്യത്തിന് തിരിച്ചടിയാകാം.

മാത്രമല്ല, ഗ്രാമ്പൂ ഒരിക്കലും മരുന്നിന് പകരമല്ല. താൽക്കാലിക ആശ്വാസത്തിന് വീട്ടിൽ പ്രയോഗിക്കാവുന്ന ഒരു പൊടിക്കൈ മാത്രമാണ്. ആരോഗ്യ പ്രശ്നങ്ങൾക്ക് എപ്പോഴും ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ നടത്തുന്നതാണ് നല്ലത്.

Clove Is An Effective Remedy For Gas, Acidity And Bloating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസിൽ 'സതീശൻ ഗ്രൂപ്പ്' രൂപപ്പെടുന്നു; അകലം പാലിച്ച് മുഖ്യമന്ത്രി, എ ഗ്രൂപ്പിനെയും കെസി പക്ഷത്തെയും പ്രതിരോധിക്കാൻ നീക്കം

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

'മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള നീക്കം'; മിഷന്‍ ചക്കക്കൊമ്പനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞാൽ അഭിനയം നിർത്തും; കുടുംബജീവിതം പ്രധാനമെന്ന് സ്വാസിക

മയക്കി പിടികൂടി കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി അനൂപ്