Hair oil tips Meta AI Image
Health

മുടിയിഴകൾ ബലമുള്ളതാക്കും, ഇതുവരെ പരീക്ഷിച്ചില്ലേ ഈ വെളിച്ചെണ്ണ ഹാക്ക്!

വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മുടികൊഴിച്ചിൽ ഇന്ന് മിക്കയാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. മാനസിക സമ്മ‍ർദം മുതൽ മലിനീകരണം വരെ ഇതിന് കാരണമാകാം. എന്നാൽ ഒരുപരിധി വരെ മുടികൊഴിച്ചിൽ കുറച്ച് മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഹെയർപാക്ക് പരീക്ഷിച്ചാലോ? വെളിച്ചെണ്ണയും ജീരകവും ഉപയോ​ഗിച്ചാണ് ഹെയർപാക്ക് ഉണ്ടാക്കുന്നത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടിയിൽ പരീക്ഷിക്കാത്ത മലയാളികൾ ഉണ്ടാകില്ല. വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആഴത്തിൽ സ്വാധീനിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എല്ലാത്തരത്തിലുള്ള മുടിക്കും വെളിച്ചെണ്ണ ഫലപ്രദമാണ്.

ജീരകം

സാധാരണ ഭക്ഷണം പാകം ചെയ്യാൻ നേരമാണ് ജീരകം ഉപയോ​ഗിക്കുകയെങ്കിലും മുടിയുടെ ആരോ​ഗ്യത്തിനും ഇത് ഔഷധമാണ്. ഇത് മുടിയിഴകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ജീരകത്തിൽ അടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.

തയ്യാറാക്കേണ്ട വിധം

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു സ്പൂൺ ജീരകം ചേർത്ത് രണ്ട് മിനിറ്റ് ചൂടാക്കുക. എണ്ണ തണുത്ത ശേഷം സ്കാൽപ്പിലും മുടിയുടെ വേരുകളിലും മുടിയിഴകളിലും നന്നായി മസാജ് ചെയ്തു തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് തവണ ഈ രീതിയിൽ തലമുടി കഴുകിയാൽ മുടി കൊഴിച്ചിലിന് നല്ല വ്യത്യാസം കാണാൻ സാധിക്കും.

Hair care tips: Coconut oil and jeera hair oil for hair fall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT