രാവിലെ തന്നെ തണുത്ത വെള്ളത്തില്‍ ഒരു കുളി പാസാക്കിയാല്‍ പിന്നെ ഊര്‍ജ്ജമൊക്കെ താനേ വരും. ദിവസം ഫ്രഷ് ആയി ആരംഭിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് തണുത്ത വെള്ളത്തിലെ കുളി. എന്നാല്‍ ചില മുന്‍കരുതലുകൾ സ്വീകരിക്കുകയും വേണം.
ഉറക്കത്തില്‍ നിന്ന് ശരീരം ഉണരുമ്പോള്‍ സ്വാഭാവികമായും ശരീരതാപനിലയും അടിസ്ഥാന ഉപാപചയ നിരക്കും കുറവായിരിക്കും. എന്നാല്‍ കോര്‍ട്ടിസോളിന്റെ അളവു ഉയര്‍ന്നുമിരിക്കും. തണുപ്പ് വലിയ പ്രശ്‌നമില്ലാത്തവര്‍ക്ക് ഈ ശീലം കൂടൂതല്‍ മാനസിക വ്യക്തത, ശ്രദ്ധ, ചര്‍മത്തിലെ ജലാംശം എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ ചര്‍മത്തിലെ പ്രകോപനം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കാനും സഹായിക്കുന്നു.
അതിരാവിലെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് സമ്മര്‍ദം ഒഴിവാക്കാനും സന്തോഷ ഹോര്‍മോണുകളെ (എന്‍ഡോര്‍ഫിന്‍) പുറത്തുവിടാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. കായികതാരങ്ങള്‍ മത്സരത്തിന് ശേഷം തണുത്തവെള്ളത്തില്‍ കുളിക്കുന്നത് പേശികളെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇത് മെറ്റബോളിക് റേറ്റ് കൂട്ടാനും മൂഡ് നല്ലതാകാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എന്നാൽ തണുത്ത വെള്ളത്തിലെ കുളി എല്ലാവർക്കും പറ്റില്ല. ജീവിക്കുന്ന പ്രദേശം, തണുപ്പ് സഹിക്കാനുള്ള കഴിവു, കുളിയുടെ ദൈര്‍ഘ്യം എന്നിവ നിർണായകമാണ്.
ചെറുപ്പക്കാരായ പുരുഷന്മാര്‍
ചെറുപ്പക്കാരായ പുരുഷന്മാര്‍ തണുത്തവെള്ളത്തില്‍ പതിവായി കുളിക്കുന്നത് ഹൈപ്പോതെര്‍മിയ ( ശരീര താപനില പെട്ടെന്ന് താഴുന്ന അവസ്ഥ ) ഉണ്ടാക്കാം. ഇത് ബീജത്തിന്റെ ഉല്‍പാദനത്തെ ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു. ശരീരം സാധാരണ ശരീര താപനിലയിലായിരിക്കുമ്പോഴാണ് ബീജസങ്കലനം ഏറ്റവും നന്നായി സംഭവിക്കുന്നത്, വളരെ ചൂടോ തണുപ്പോ പ്രശ്നമാണ്.
തണുത്ത വെള്ളത്തിലെ കുളി രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. ഹൃദ്രോഗങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. അതുപോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞ പ്രായമായവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തണുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവർ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കൂടാതെ ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവർ തണുത്തവെള്ളത്തിൽ കുടിക്കുന്നത് ഒഴിവാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates