കുളിക്കാന്‍ ചൂടുവെള്ളമോ പച്ചവെള്ളമോ ആരോഗ്യകരം? 
Health

കുളിക്കാന്‍ ചൂടുവെള്ളമോ പച്ചവെള്ളമോ ആരോഗ്യകരം?

രണ്ടും ആരോഗ്യകരമാണ് എന്നാല്‍ രണ്ട് തരത്തിലാണ് ഇവ ശരീരത്തെ ബാധിക്കുക.

സമകാലിക മലയാളം ഡെസ്ക്

കുളിക്കാന്‍ ചൂടുവെള്ളമോ തണുത്തവെള്ളമോ ആരോഗ്യകരം? ഇത് സംബന്ധിച്ച സംവാദം കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. രണ്ടും ആരോഗ്യകരമാണ് എന്നാല്‍ രണ്ട് തരത്തിലാണ് ഇവ ശരീരത്തെ ബാധിക്കുക.

ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കുളിക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാം

തണുത്തവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ടുള്ള ഗുണം

തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ഉന്മേഷവും ഊര്‍ജവും കിട്ടാന്‍ തണുത്തവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.

തണുത്തവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തിനും മുടിക്കും മല്ലത്

തണുത്ത വെള്ളം ഒഴിച്ചു കുളിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കുന്നതിനാൽ പേശി വീക്കം കുറയ്ക്കാനും സഹായിക്കും. ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിനും തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം അല്ലെങ്കിൽ ദിവസം ആരംഭിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതി നല്ലതാണ്.

തണുത്ത വെള്ളവുമായുള്ള സമ്പർക്കം ശ്വേതരക്താണുക്കളുടെ ഉൽപാദനം വർധിപ്പിക്കും. ശരീരത്തെ അണുബാധകളിൽ നിന്ന് പ്രതിരോധിക്കുന്നതിൽ ഇവ പ്രധാന പങ്കു വഹിക്കുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിന്‍റെ പ്രവർത്തനവും മെച്ചപ്പെടുത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ടുള്ള ഗുണം

പേശികളിലെ സമ്മര്‍ദം, സന്ധി വേദന, ശരീര വേദന തുടങ്ങിയവ അകറ്റാന്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. കൂടാതെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും സഹായിക്കും.

സ്ട്രെസ് അകറ്റാന്‍ ചൂടുവെള്ളത്തിലുള്ള കുളി

ചൂടു വെള്ളം ഉപയോഗിച്ചുള്ള കുളി ശരീരത്തെയും മനസിനെയും വിശ്രമിക്കാന്‍ സഹായിക്കും. ഇത് മാനസിക സമ്മര്‍ദം അകറ്റി ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ആണ് എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നല്‍കാനും സഹായിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഗുണം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജീവ്, മുരളീധരന്‍, സുരേന്ദ്രന്‍, ശോഭ, രമേശ്..., പ്രമുഖരെല്ലാം കളത്തിലേക്ക്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കും അപേക്ഷിക്കാമോ?, വിദേശ പൗരത്വം സ്വീകരിച്ചാല്‍ എന്തു സംഭവിക്കും?; അറിയാം നേറ്റിവിറ്റി കാര്‍ഡ് വ്യവസ്ഥകള്‍

'കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി'; എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്

ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം; പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന

പൂരപ്പെരുമ നെഞ്ചിലേറ്റി നാടും നഗരവും; പരിയാനമ്പറ്റ പൂരം ഇന്ന്, ചടങ്ങുകള്‍ ഇങ്ങനെ

SCROLL FOR NEXT