പ്രതീകാത്മക ചിത്രം 
Health

പെട്ടെന്ന് മെലിഞ്ഞല്ലോ! പിന്നില്‍ അപ്രതീക്ഷിത കാരണങ്ങള്‍, ഗുരുതരവും  

ശരീരഭാരം കുറയാന്‍ കാരണം കൊഴുപ്പ് കുറയുന്നത് മാത്രമല്ല. അപ്രതീക്ഷിതമായ മാറ്റത്തിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. പട്ടെന്ന് മെലിയുന്നതിന് പിന്നിലെ കാരണങ്ങളറിയാം

Author : സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ പെട്ടെന്ന് മെലിയുന്നത് കാണുമ്പോള്‍ ആദ്യം ചിന്തിക്കുന്നത്, "നല്ലകാര്യം ശരീരത്തിലെ കൊഴുപ്പൊക്കെ പോയിക്കാണും", എന്നായിരിക്കും. എന്നാല്‍ ശരീരഭാരം കുറയാന്‍ കാരണം കൊഴുപ്പ് കുറയുന്നത് മാത്രമല്ല എന്ന് അറിഞ്ഞിരിക്കണം. ഇതുമൂലം തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതുകൊണ്ട് പെട്ടെന്ന് ശരീരഭാരം കുറയുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ അറിഞ്ഞിരിക്കാം. 

സമ്മര്‍ദ്ദം - സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്. ഒരു ശാരീരിക അധ്വാനവുമില്ലാതെ നിങ്ങളുടെ ശരീരഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് പിന്നിലെ കാരണം സമ്മര്‍ദ്ദമാണെന്നതില്‍ സംശയം വേണ്ട. ഇത് ഒരു നല്ല അടയാളമല്ല. സമ്മര്‍ദ്ദം ശരീരത്തിന് തളര്‍ച്ചയും ബലഹീനതയുമാണ് സമ്മാനിക്കുക. 

പ്രമേഹം - പ്രമേഹമുള്ളവരില്‍ പൊതുവേ പൊണ്ണത്തടിയുടെ ലക്ഷണങ്ങള്‍ കാണാറുണ്ട്. പക്ഷെ ചിലരില്‍ പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ്. 

കാന്‍സര്‍ - 10 കിലോയിലധികം ഭാരം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കുറയുന്നത് പാന്‍ക്രിയാസ്, ആമാശയം, അന്നനാളം, ശ്വാസകോശം എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ചതുമൂലം ആകാമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. കാന്‍സറിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്. 

ദഹനക്കേട് - ശരീരഭാരം പെട്ടെന്ന് കുറയാനുള്ള കാരണങ്ങളില്‍ ഒന്നാണ് ദഹനക്കേട്. ഇങ്ങനെവരുമ്പോള്‍ കഴിക്കുന്ന ഭക്ഷണം ശരിയായി വിഘടിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടും. ഇതുമൂലം കോശങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കാനും കഴിയാതെയാകും. ശരീരഭാരം കുറയുന്നത് മാത്രമല്ല വിട്ടുമാറാത്ത ക്ഷിണം, ഛര്‍ദ്ദി, വയറിളക്കം, ഓക്കാനും തുടങ്ങിയ ബുദ്ധിമുട്ടുകളും ദഹനക്കേടുമൂലം ഉണ്ടാകും. 

വൃക്ക രോഗം - ശരീരത്തില്‍ ദഹനം, ഉപാപചയം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവയവമാണ് വൃക്ക. അതുകൊണ്ടുതന്നെ ഇവയ്ക്ക് എന്തെങ്കിലും തകരാറുണ്ടായാല്‍ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT