Cumin and lemon drink, gut health Meta AI Image
Health

വയറ്റിൽ ​ഗ്യാസിന്റെ പ്രശ്നം, അഞ്ച് മിനിറ്റുകൊണ്ട് കിടിലൻ ഡ്രിങ്ക്

വെറും ജീരകവെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ജീരകവും നാരങ്ങയും ചേർത്തൊരു ഡ്രിങ്ക് ഉണ്ടാക്കാം.

സമകാലിക മലയാളം ഡെസ്ക്

കാഴ്ചയിൽ കുഞ്ഞനാണെങ്കിലും നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് ജീരകം. രാവിലെ വെറും വയറ്റിൽ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളുമൊക്കെ നിയന്ത്രിക്കാൻ ജീരകം ബെസ്റ്റാണ്. വയറ്റിലെ ഗ്യാസിന്റെ പ്രശ്നങ്ങൾ അലട്ടുന്നവർക്കും വയറുവേദന ശമിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകം വെള്ളം കുടിക്കുന്നത് നല്ലതാണ്.

രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഇട്ട് കുതിർത്ത് വെച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാം, അല്ലെങ്കിൽ ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റി കുടിക്കാവുന്നതുമാണ്. വെറും ജീരകവെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ജീരകവും നാരങ്ങയും ചേർത്തൊരു ഡ്രിങ്ക് ഉണ്ടാക്കാം.

ജീരകം പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയതാണ് നാരങ്ങയും. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും കുടലിൻ്റെ ആരോഗ്യത്തിനും മികച്ചതാണ്.

ചേരുവകൾ

  • ജീരകം - ഒരു ടീസ്പൂൺ

  • ഒരു ഗ്ലാസ് വെള്ളം

  • അര കഷണം നാരങ്ങ

  • ഒരു ടീസ്പൂൺ തേൻ

തയ്യാറാക്കേണ്ട വിധം

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം ഒരു രാത്രി മുഴുവൻ കുതിർക്കാൻ വെയ്ക്കാം. രാവിലെ ജീരകത്തോടു കൂടി തന്നെ ആ വെള്ളം അഞ്ചു മിനിറ്റ് നേരം തിളപ്പിക്കുക. വെള്ളത്തിന് ഗോൾഡൻ നിറം വരുന്നതു വരെ തിളപ്പിക്കാം. ശേഷം തീ ഓഫ് ആക്കി, വെള്ളം ആറാൻ വയ്ക്കാം.

ചൂട് ഒന്നു ആറിയശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് നന്നായി ഇളക്കുക. മധുരം ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് ചെറു ചൂടോടെ കുടിക്കുക. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഉത്തമം.

Cumin-lemon drink for gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

ഗ്രാൻഡ് മസ്ജിദിലെ ആത്മഹത്യാശ്രമം തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം

'വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ടൗണ്‍ഷിപ്പ്: പറഞ്ഞത് ആഗ്രഹം, രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് പാലിച്ചിരിക്കും'

Year Ender 2025|പ്രസവം വീട്ടിലായാലെന്താ? അല്‍ഫാം കഴിക്കല്ലേ, കാന്‍സര്‍!; 'ആരോഗ്യമയം' സോഷ്യൽമീഡിയ

ലിപ്സ്റ്റിക്ക് സ്ഥിരം ഉപയോ​ഗിക്കുന്നവരാണോ? ഈ അഞ്ച് കാര്യങ്ങൾ മറക്കരുത്

SCROLL FOR NEXT