Curd Facemask Pinterest
Health

ചർമത്തിലെ കരിവാളിപ്പ് മാറ്റാൻ ഒരു ഒന്നൊന്നര ഐറ്റം... തൈരു കൊണ്ടൊരു ഫേയ്സ് പാക്ക് ഇതാ

വിറ്റാമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തൈര്.

സമകാലിക മലയാളം ഡെസ്ക്

വെയിലത്തിറങ്ങുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ്. കുട ചൂടിയാലും സ്കാർഫു കൊണ്ട് മുഖം മറച്ചാലും കാര്യമില്ല. മുഖത്തെ കരിവാളിപ്പും മുഖക്കുരുവും കണ്ണിന് താഴത്തെ കറുപ്പുമൊക്കെ മാറ്റാൻ പറ്റിയൊരു ഐറ്റം നമ്മുടെ അടുക്കളയിലുണ്ട്. അതാണ് തൈര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തൈര് കൊണ്ടുള്ള പാക്കുകൾ മുഖത്ത് പരീക്ഷിക്കുന്നത് ​ഗുണകരമാണ്.

വിറ്റാമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തൈര്. ഇത് ചർമത്തിൻ്റെ ആരോ​ഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും. ചർമത്തിൽ ജലാംശം നിലനിർത്തി അവശ്യ പോഷണം നൽകാനും ഇത് സഹായിക്കും. തൈരു കൊണ്ടുള്ള ഫേയ്സ് പാക്ക് പതിവായി ഉപയോ​ഗിക്കുന്നത് ച‍ർമം തിളക്കമുള്ളതാക്കാനും യുവത്വമുള്ളതാക്കാനും സഹായിക്കും.

തൈരു കൊണ്ടുള്ള ഫേയ്സ് പാക്ക്

  • ഒരു ടേബിൾ സ്പൂൺ കടല മാവ്, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. മുഖത്തെ ടാൻ മാറാൻ ഈ പാക്ക് ഫലപ്രദമാണ്.

  • ഒരു ടേബിൽ സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ ടാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.

Skin Care tips: Curd Face pack for removing tan in skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്ഡിപിഐ നിലപാട് അവരോട് ചോദിക്കണം’; ഡീല്‍ ആരോപണത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

IPL 2026: ദൈവത്തിന്റെ പോരാളികളെ തകർക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമോ?

'മെല്ലവേ മെല്ലവേ...'; 'മധുവിധു' വിലെ ആദ്യ ഗാനം പുറത്ത്; ചിത്രം മെയ് 1 ന് എത്തും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,000 രൂപ; അറിയാം ഈ സ്‌കീം

കെട്ടുകാളകള്‍ കണ്ടത്തില്‍ നിരന്നു, അകമ്പടിയായി ഈടുവെടിവഴിപാട്; പെരുമയുടെ നിറവില്‍ അന്തിമഹാകാളന്‍കാവ് വേല- വിഡിയോ

SCROLL FOR NEXT