മുൻപത്തെ പോലെയല്ല, ഇന്ന് ചുരുണ്ട മുടി ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. മുടി കൃത്രിമമായി ചുരുളിപ്പിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. എന്നാൽ കാണുന്ന അത്ര സിംപിൾ അല്ല ചുരുണ്ട മുടി പരിപാലനം. ചുരുണ്ട മുടി തന്നെ പലതരമുണ്ട്. അതിൽ തന്നെ അൽപ്പം വരണ്ട പ്രകൃതമാണെങ്കിൽ ഒതുക്കി വെയ്ക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
അമിതമായി ഷാംപൂ ഉപയോഗിക്കരുത്
ചുരുണ്ട മുടി സ്വാഭാവികമായി വരണ്ട സ്വഭാവമുള്ളതാണ്. ദിവസേന ഷാംപൂ ഉപയോഗിക്കുന്നത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ആഴ്ചയിൽ രണ്ട് തവണ മൈൽഡ് ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകാം. മുടി കഴുകാൻ ചൂടുവെള്ളം ഒഴിവാക്കുക. ഷാംപൂ സൾഫേറ്റ് ഫ്രീ ആണെന്ന് ഉറപ്പാക്കുകയും വേണം.
ചുരുണ്ട മുടി അഥവാ കേർളി ഹെയറിൽ ഈർപ്പം നിലനിർത്താൻ കണ്ടീഷണർ വളരെ പ്രധാനമാണ്. ഓരോ തവണ ഷാംപൂ ഉപയോഗിക്കുമ്പോഴും കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. മുടിയുടെ അറ്റത്ത് വേണം കൂടുതൽ ശ്രദ്ധ കൊടുക്കാൻ. ആഴ്ചയിൽ ഒരിക്കൽ ഡീപ്പ് കണ്ടീഷനിങ് ചെയ്യാം.
ചുരുണ്ട മുടി ഉണങ്ങിയ ശേഷം ചീകുന്നത് ഫ്രിസ് ഉണ്ടാകാനും പൊട്ടിപോകാനും കാരണമാകും. നനഞ്ഞ മുടി സാവകാശം ഉടക്ക് കളഞ്ഞ്, കണ്ടീഷണർ പുരട്ടിയ ശേഷം ചീകുന്നത് എളുപ്പമാകും. വീതിയേറിയ പല്ലുകളുള്ള കോമ്പ് ഉപയോഗിക്കുന്നതാണ് മികച്ചത്.
കേർളി ഹെയറിന് മോയ്സ്ചറൈസിങ് അത്യാവശ്യമാണ്. ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിക്കാം. അലോവേറ ജെൽ അല്ലെങ്കിൽ കേൾ ക്രീം ഉപയോഗിക്കാവുന്നതാണ്. മുടി അമിതമായി വരണ്ടു പോയാൽ ഹൈഡ്രേറ്റിങ് സ്പ്രേ ഉപയോഗിക്കാം.
മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണ, ബദാം ഓയിൽ പോലുള്ളവ ഉപയോഗിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തലയും മുടിയും മസാജ് ചെയ്യുന്നത് നല്ലതാണ്.
സാധാരണ ടവലുകൾ മുടിയിലെ ഫ്രിസ് വർധിപ്പിക്കാം. മൈക്രോഫൈബർ ടവൽ അല്ലെങ്കിൽ കോട്ടൺ ടി-ഷർട്ട് ഉപയോഗിച്ച് മുടി ഉണക്കുന്നതാണ് നല്ലത്.
ഹെയർ ഡ്രയർ, സ്ട്രെയിറ്റ്നർ തുടങ്ങിയ ഉപകരണങ്ങൾ മുടിക്ക് കേടുവരുത്താം. സാധ്യമെങ്കിൽ സ്വാഭാവികമായി മുടി ഉണങ്ങാൻ അനുവദിക്കുക. ഇല്ലെങ്കി. കുറഞ്ഞ താപനിലയിൽ മാത്രം ഉപയോഗിക്കുക.
ഉറങ്ങുമ്പോൾ സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണക്കവർ ഉപയോഗിക്കുക. മുടി സാവധാനത്തിൽ കെട്ടിവെക്കാം. രാത്രി ലീവ്-ഇൻ സീറം ഉപയോഗിക്കുന്നത് സഹായിക്കും.
അറ്റം പൊട്ടിപോകുന്നത് ചുരുണ്ട മുടിയുടെ ഭംഗി കുറയ്ക്കും. എട്ട് മുതൽ 12 ആഴ്ച കൂടുമ്പോൾ മുടി ട്രിം ചെയ്യുക. ഇത് മുടി ഭംഗിയായി ഇരിക്കാൻ സഹായിക്കും.
പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
മുട്ട, മത്സ്യം, പരിപ്പ്, നട്സ് എന്നിവ കഴിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക.
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates