ഒച്ചുകളിൽ നിന്ന് ​ഗുരുതരരോ​ഗം കുട്ടികളിലേക്ക് 
Health

തലച്ചോറിനെയും ഞരമ്പുകളെയും തകരാറിലാക്കും; ഒച്ചുകളിൽ നിന്ന് കുട്ടികളിലേക്ക് ​ഗുരുതരരോ​ഗം

ഒച്ചുകളിൽ കാണപ്പെടുന്ന ആന്റിയോസ്ട്രോങ്ങ്ല്സ് കാന്റൊനെൻസിസ് (റാറ്റ് ലങ് വേം) എന്ന അണുക്കളാണ് ഇതിന് കാരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒച്ചുകളിൽ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിം​ഗോഎൻസോഫലൈറ്റിസ് എന്ന ​ഗുരുതര രോ​ഗം ദക്ഷിണേന്ത്യയിൽ കുട്ടികളിൽ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാ​ഗം ഡോ കെപി വിനയന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

2008 മുതൽ 2021 വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തിൽ എറണാകുളത്തെയും സമീപ ജില്ലയിലെയും കുട്ടികളെയാണ് ഉൾപ്പെടുത്തിയത്. പഠനത്തിൽ മരണത്തിന് വരെ കാരണമാകാവുന്ന ഈ രോ​ഗം കുട്ടികളിൽ വ്യാപിക്കുന്നതായി കണ്ടെത്തി. കുട്ടികളുടെ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കാനും ഈ രോ​ഗത്തിന് കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒച്ചുകളിൽ കാണപ്പെടുന്ന ആന്റിയോസ്ട്രോങ്ങ്ല്സ് കാന്റൊനെൻസിസ് (റാറ്റ് ലങ് വേം) എന്ന അണുക്കളാണ് ഇതിന് കാരണം. ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലോ ഒച്ചിന്റെ ലാർവ വസ്തുളിലൂടെയോ അണുബാധയേൽക്കാം.സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്ത പനി, അലസത, ഛർദി തുടങ്ങിയവയാണ് ഇവയുടെയും ലക്ഷണങ്ങൾ. എന്നാൽ മെനിഞ്ചൈറ്റിസിന് ഉപയോ​ഗിക്കുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് ഈ രോ​ഗലക്ഷണങ്ങൾ കുറയില്ല. സെറിബ്രോസപൈനൽ ദ്രാവകത്തിൽ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോ​ഗം സ്ഥിരീകരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT