dates health Pinterest
Health

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ്, പക്ഷെ മധുരക്കൊതി സഹിക്കാനാകുന്നില്ല, ശർക്കരയോ ഈന്തപ്പഴമോ നല്ലത്?

നാരുകൾ, അവശ്യ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം.

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന മധുരക്കൊതിയെ തടയാനാകില്ല. സ്വഭാവികമായും വൈറ്റ് ഷു​ഗർ ഒഴിവാക്കുന്നതിനാൽ പ്രകൃതിദത്ത ബദലുകളായ ഈന്തപ്പഴം അല്ലെങ്കിൽ ശർക്കരയെയാണ് മിക്കവരുടെ ആശ്രയിക്കുന്നത്. മധുരത്തിൽ രണ്ടും മുന്നിലാണെങ്കിൽ പോഷകങ്ങളുടെ കാര്യത്തിൽ ഈന്തപ്പഴമാണ് അൽപം മികച്ചു നിൽക്കുന്നത്.

ഈന്തപ്പഴം: നാരുകൾ, അവശ്യ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇതിലെ ഉയർന്ന നാരുകൾ ദഹനപ്രക്രിയ സാവധാനത്തിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കുന്നു.

ശർക്കര: കരിമ്പിൻ നീരോ ഈന്തപ്പന നീരോ കുറുക്കിയാണ് ശർക്കര നിർമിക്കുന്നത്. വെളുത്ത പഞ്ചസാരയേക്കാൾ ഇതിൽ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ സമയത്ത് ഇതിലെ നാരുകൾ ഭൂരിഭാഗവും നഷ്ടപ്പെടുന്നു.

വിശപ്പ് നിയന്ത്രിക്കുന്നത് ഏത്?

വിശപ്പ് നിയന്ത്രിക്കാൻ ഈന്തപ്പഴം തന്നെയാണ് മികച്ചത്. ഇതിലെ ലയിക്കുന്ന നാരുകൾ വയറിന് ദീർഘനേരം സംതൃപ്തി നൽകുന്നു. ഇത് ഇടവേളകളിലുള്ള ലഘുഭക്ഷണം ഒഴിവാക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ ശർക്കരയിൽ നാരുകൾ കുറവായതിനാൽ രക്തപ്രവാഹത്തിൽ വേഗത്തിൽ ലയിക്കുന്നു. ഇത് പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും, അധികം വൈകാതെ തന്നെ വീണ്ടും മധുരക്കൊതി വർധിക്കാം.

Dates vs Jaggery, which is more healthy alternative for sugar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകു'മെന്ന് മാല പാർവതി; 'മുകേഷിനും ഗണേശനും എന്താ കൊമ്പുണ്ടായിരുന്നോ ?', മറുപടിയുമായി നടി

സാമ്പാറിലെ കായം, രുചിയ്ക്ക് മാത്രമല്ല

'സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

SCROLL FOR NEXT