ഭക്ഷണരീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദീപിക പദുക്കോൺ 
Health

പട്ടിണി കിടക്കുന്നതും വല്ലപ്പോഴുമുള്ള ട്രീറ്റ് നഷ്ടപ്പെടുത്തുന്നതുമാണോ ഡയറ്റ്? ഭക്ഷണരീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദീപിക പദുക്കോൺ

താൻ കഴിക്കാറുള്ള മധുര പലഹാരങ്ങളുടെ ചിത്രങ്ങളാണ് ദീപിക ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാനും ഫിറ്റായി ഇരിക്കാനും പലപ്പോഴും സെലിബ്രിറ്റികളുടെ ഡയറ്റ് പ്ലാനുകൾ അന്വേഷിച്ചു പോകുന്നവരാണ് പലരും. ദീപിക പദുക്കോണിനെ പോലത്തെ ശരീരം അതാണ് ലക്ഷ്യം. എന്നാൽ സാധാരണ സെലിബ്രിറ്റി ഡയറ്റ് പ്ലാനുകളെ തള്ളിമാറ്റി തന്റെ ഭക്ഷണ ശീലങ്ങളെ കുറിച്ച് തുറന്ന് പങ്കുവെക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാം പേജിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. താൻ കഴിക്കാറുള്ള മധുര പലഹാരങ്ങളുടെ ചിത്രങ്ങളാണ് ദീപിക തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ഫീഡിൽ ഇത് കണ്ട് അമ്പരന്നിരിക്കുകയാണോ?!' എന്ന ചോദ്യത്തോടെയാണ് താരം നീണ്ട കുറിപ്പ് തുടങ്ങുന്നത്. താൻ നന്നായി കഴിക്കുന്ന ഒരാളാണെന്നും മറ്റ് വാർത്തകൾ വിശ്വസിക്കരുതെന്നും ദീപിക കുറിപ്പിൽ പറയുന്നു. സ്ഥിരമായി ശരീരത്തെ കേൾക്കുക, ബാലൻസ് ആയി ജീവിക്കുക എന്നതാണ് താൻ‌ പിന്തുടരുന്ന ഭക്ഷണ രീതിയെന്നും താരം കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒരു വ്യക്തി കഴിക്കുന്ന എല്ലാ ഭക്ഷണപാനീയങ്ങളുടെ ആകെ തുകയാണ് ഡയറ്റ്. 'ഡയറ്റ' എന്ന ​ഗ്രീക്ക് പദത്തിൽ നിന്നാണ് ഡയറ്റ് എന്ന വാക്ക് ഉണ്ടായത്. ജീവിതരീതി എന്നാണ് ഈ വാക്കിന്റെ അർഥം. ഞാൻ എല്ലായ്പ്പോഴും ഒരു സമീകൃതാഹാര രീതിയാണ് പിന്തുടരുന്നത്. അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ജീവിതരീതിയാണ്. ഫാൻസി ഡയറ്റുകളോ സ്ഥിരമായി പിന്തുടരാൻ കഴിയാത്തതോ ആയ ഡയറ്റുകൾ ഒരിക്കലും ഞാൻ പിന്തുടരാറില്ല. ഇപ്പോൾ, ഞാൻ ആഹ്ലാദിക്കണോ? തീർച്ചയായും, ഇതൊനൊപ്പം പങ്കുവെച്ചിരിക്കുന്ന ഭക്ഷണങ്ങളെല്ലാം ഞാൻ കഴിക്കാറുണ്ട്. എന്നാൽ ഇത് തീർച്ചയായും എന്റെ ജീവിത രീതിയല്ല.'- ദീപിക കുറിച്ചു.

സ്വയം പട്ടിണി കിടന്ന് വല്ലപ്പോഴുമുള്ള ഒരു ട്രീറ്റ് നഷ്ടപ്പെടുത്തുന്ന രീതിയിൽ വിശ്വസിക്കുന്നില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. സമതുലിതമായ രീതിയിൽ നന്നായി ഭക്ഷണം കഴിക്കുക. എന്നാൽ മറ്റെന്തിനെക്കാളും പ്രധാനം അവരവരുടെ ശരീരത്തെ കേൾക്കുകയും ആവശ്യമായ പോഷകങ്ങളും വ്യായാമവും നൽകുക എന്നതാണെന്നും ദീപിക കുറിച്ചു. ​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

വരുന്നത് പറക്കുംകാറുകളുടെ വിസ്മയ ലോകം; ടെസ്ലയെ പിന്നിലാക്കി പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ച് ചൈനീസ് കമ്പനി

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

SCROLL FOR NEXT