'രാത്രി ഉറക്കമളച്ചിരുന്ന് സീരിസും സിനിമയും കണ്ട് എഴുന്നേക്കുന്നത് നട്ടുച്ചയ്‌ക്കാണ്'- ഈ പരാതി കേൾക്കാത്ത കൗമാരക്കാർ കുറവായിരിക്കും. കൗമാരക്കാർക്കിടയിൽ സാധാരണയായി കണ്ടു വരുന്ന രാത്രി വൈകി ഉറക്ക വൈകല്യത്തെ (ഡിഎസ്‌പിഎസ്) തുടർന്നാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്.
സാധാരണ രാത്രി ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ പുലർച്ചെ രണ്ടും മൂന്നും മണിക്കുമായിരിക്കും ഉറങ്ങുക. രണ്ടു മുതൽ നാല് മണിക്കൂറുകൾ അവരുടെ ഉറക്കത്തിന്റെ ദൈർഘ്യം കുറയ്‌ക്കുന്നു. ഇത് രാവിലെ ഉണരാൻ വൈകുന്നതിന് കാരണമാകും. കൗമാരക്കാരിൽ ഇത് സാധാരണമാണ്. എന്നാൽ ഇത് ശീലമാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പഠനത്തിലെ സമ്മർദ്ദം, മൊബൈൽ ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങൾ കുട്ടികളെ ഇത്തരത്തിൽ രാത്രി ജീവികളാക്കും. ഡിഎസ്‌പിഎസ് കുട്ടികളെ രാത്രി ഉറക്കമില്ലാമയിലേക്കും പ്രഭാത ഉറക്കത്തിലേക്കും നയിക്കും. കുട്ടികൾ കൗമാരത്തിലേക്ക് കടക്കുമ്പോൾ അവർ ഉറങ്ങുന്ന സമയങ്ങൾ വ്യത്യാസപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഓർമ്മക്കുറവ്, മൂഡ് മാറ്റങ്ങൾ എന്നിവയെ ഉറക്കമില്ലായ്മ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കുട്ടികളുടെ അക്കാദമിക പ്രകടനത്തെയും രാത്രിയുള്ള വൈകി ഉറക്കം ബാധിക്കും.
ഡിഎസ്‌പിഎസ് ലക്ഷണങ്ങൾ
ഉറങ്ങാൻ വൈകുക, രാവിലെ വൈകി എഴുന്നേൽക്കുക, രാവിലെ മുഴുൻ മൂകമായി ഇരിക്കുക, അശ്രദ്ധ എന്നിവയാണ് ഡിഎസ്‌പിഎസിന്റെ പ്രധാന ലക്ഷണങ്ങൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates