ഫയല്‍ ചിത്രം 
Health

വാക്സിൻ എടുത്തവർക്കും ഡെൽറ്റ; വീട്ടിലെ മറ്റ് അം​ഗങ്ങളിലേക്കും പടരും, പഠനം 

വാക്‌സിൻ എടുത്തവരിലേക്കും വൈറസ് പകരുമെന്നാണ് കണ്ടെത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡിന്റെ ഡെൽറ്റ വകഭേദം വാക്‌സിനെടുത്ത ആളുകളിൽ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പത്തിൽ പടരുമെന്ന് പുതിയ പഠനം. വാക്‌സിൻ എടുത്തവരിലും എങ്ങനെയാണ് ഡെൽറ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. 

വാക്‌സിൻ എടുത്തവരിലേക്കും വൈറസ് പകരും

വാക്‌സിൻ എടുത്തവരിൽ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറൽ ലോഡ് വാക്‌സിൻ എടുക്കാത്തവർക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകർ പറയുന്നത്. രോഗം ബാധിച്ച ആളുകളിൽ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്‌സിൻ എടുത്തവരിൽ നിന്ന് വീടുകളിൽ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്‌സിൻ എടുത്തവരിലേക്കും ഇത്തരത്തിൽ വൈറസ് പകരുമെന്നാണ് കണ്ടെത്തൽ. 

ബൂസ്റ്റർ ഷോട്ട്‌സ് എടുക്കണം 

അതേസമയം വാക്‌സിനെടുത്തവർക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്‌സിനേഷൻ തന്നെയാണെന്നും വൈറസ് ബാധമൂലം ഗുരുതര രോഗാവസ്ഥ ഉണ്ടാകുന്നത് തടയാൻ ബൂസ്റ്റർ ഷോട്ട്‌സ് എടുക്കണമെന്ന് ഗവേഷകർ പറയുന്നു. ഇംപീരിയൽ കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!