Health

മുറിവുകള്‍ തുറന്ന് വെക്കരുത്; ചർമത്തിൽ പാട് ഉണ്ടാക്കാതെ ഇങ്ങനെ ഭേദമാക്കാം

മുറിവുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് പിന്നീട് മറ്റ് അസുഖങ്ങളിലേക്ക് നയിച്ചേക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലുണ്ടാകാറുള്ള മുറിവുകള്‍ സര്‍വസാധാരണമാണ്. ചെറിയ മുറിവാണെങ്കില്‍ അതിനെ അങ്ങനെ അങ്ങ് വിടുകയാണ് മിക്ക ആളുകളുടെയും ശീലം. എന്നാല്‍ മുറിവുകള്‍ ഇത്തരത്തില്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് പിന്നീട് മറ്റ് അസുഖങ്ങളിലേക്ക് നയിച്ചേക്കാം.

മരുന്ന് പുരട്ടിയിട്ടുണ്ടെങ്കിലും മുറിവുകള്‍ തുറന്ന് വെക്കുന്നത് അണുബാധയ്ക്കും ചിലര്‍ക്ക് ശരീരം പഴുക്കാനും കാരണമാകും. അതില്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും മുറിവുകള്‍ തുറന്ന് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

എന്നാല്‍ ഇപ്പോഴും മുറിവുകള്‍ കൃത്യമായി പരിപാലിക്കാന്‍ അറിയാത്തവര്‍ ഉണ്ട്. ചര്‍മത്തില്‍ വലിയ രീതിയില്‍ പാട് അവശേഷിക്കാതെ മുറിവിനെ പെട്ടെന്ന് ഭേദമാക്കാനുള്ള സിംപിള്‍ ടെക്നിക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ. സാമന്ത ഏലീസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുറന്ന മുറവ് സോപ്പും വെള്ളവും ഉപയോ​ഗിച്ച് നന്നായി കഴുകി തൊപ്പിയെടുത്ത ശേഷം വാസ്‌ലിൻ പോലെ വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന അൺ-മെഡിക്കേറ്റഡ് ഓയിൽമെന്റ് പുരട്ടുക. അതിന് ശേഷം ബാൻഡ് ഏയ്ഡ് ഉപയോ​ഗിച്ച് മുറിവു മറച്ചുവെക്കാമെന്ന് സാമന്ത വിഡിയോയിൽ പറയുന്നു.

മുറിവു ഉണങ്ങി ഏകദേശം പിങ്ക് നിറത്തിൽ തൊലി ​ദൃശ്യമാകുന്നതു വരെ എല്ലാ 24 മണിക്കൂറിലും ഈ പ്രക്രിയ തുടരാമെന്നും അവർ കൂട്ടിച്ചേർത്തു. മുറിവുകള്‍ തുറന്ന് വെക്കുന്നത് മുറിവിൽ മറ്റ് രോ​ഗാണുക്കൾ കയറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം മുറിവ് ഉണങ്ങാന്‍ വൈകിപ്പിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. കൂടാതെ മുറിവ് ബാന്‍ഡ് ഏയ്ഡ് വെച്ച് മറയ്ക്കുന്നത് ചർമത്തില്‍ വലിയ പാടുകള്‍ വരാതെ സൂക്ഷിക്കാനും സഹായിമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT