Devdutt Padikkal Facebook
Health

'നിങ്ങൾ വിചാരിക്കും കായികതാരങ്ങളെല്ലാം കർശന ഡയറ്റിലാണെന്ന്, പക്ഷെ ഞങ്ങൾ കഴിക്കുന്നത് ദോശയും മുട്ടയും'

ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഏറ്റവും സാധാരണ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ദോശയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്ത്യൻ പ്രീമിയർ ലീ​ഗിൽ ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു കപ്പ് ഉയർത്തുമ്പോൾ 25കാരനായ ​ദേവ്​ദത്ത് പടിക്കൽ മികച്ച ഫോമിവാണ്. തുടർച്ചയായ മത്സരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ആരാധകരെയും വിമർശകരെയും ഒരുപോലെ പിടിച്ചിരുത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് ഇന്ധനമാകുന്ന ഭക്ഷണക്രമത്തെ കുറിച്ച് ദേവ്ദത്ത് പടിക്കൽ തുറന്നു പറയുന്നു.

ഫാൻസി സൂപ്പർഫുഡും സങ്കീർണമായ ഡയറ്റുകളും നിറഞ്ഞ വളരെ നിയന്ത്രിതമായ ഭക്ഷണക്രമമാണ് അത്ലറ്റുകളുടെതെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ യഥാർഥത്തിൽ അങ്ങനെയൊന്നുമില്ലെന്ന് സ്പോർട്സ് അവതാരകൻ ജതിൻ സപ്രുവുമായുള്ള അഭിമുഖത്തിൽ ദേവ്ദത്ത് പറയുന്നു. കായികതാരങ്ങൾ വളരെ കർശനമായ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നത് വെറും തെറ്റിദ്ധാരണയാണ്.

കായികതാരങ്ങളും കഴിക്കുന്നത് സാധാരണ ഭക്ഷണമാണ്. കായികതാരങ്ങൾക്കിടയിൽ പ്രത്യേകിച്ച്, ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഏറ്റവും സാധാരണ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ദോശയാണ്. അതിനൊപ്പം ഓംലെറ്റ് പിന്നെ കുറച്ച് പഴങ്ങൾ. അതാണ് പതിവായി കഴിക്കുക. അതിൽ വലിയ മാറ്റങ്ങളൊന്നും വരാറില്ലെന്നും ദേവ്ദത്ത് പറയുന്നു. തന്നെ സംബന്ധിച്ച് ഒരുപാട് ഭക്ഷണം കഴിക്കാതിരിക്കാൻ മാത്രമാണ് ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറയുന്നു.

ക്രിക്കറ്റ് കളിക്കാർക്ക് ദോശ ഒരു പ്രധാന പ്രഭാതഭക്ഷണമായി മാറുന്നത് എന്തുകൊണ്ട്?

ദിവസം ആരംഭിക്കാൻ ആവശ്യമായ ശരിയായ പോഷകങ്ങൾ ഈ ഭക്ഷണത്തിലൂടെ ലഭിക്കും. മുട്ട പല രീതിയിൽ തരാറുണ്ട്. പക്ഷെ അത് സ്ഥിരമായി ഉണ്ടാകും. കാരണം പ്രോട്ടീൻ ലഭിക്കാനുള്ള ഒരു എളുപ്പ മാർ​ഗമാണ് മുട്ട. ദോശയെ സംബന്ധിച്ചിടത്തോളം കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടയാണ് അത്. കാർബോഹൈഡ്രേറ്റ് നേരിട്ടു കിട്ടുന്നതിന് ജെല്ലുകളും സ്പോർട്സ് പാനീയങ്ങളുമുണ്ട്. എന്നാൽ കാർബ് ലളിതമായി ലഭിക്കാൻ ഏറ്റവും മികച്ചത് ദോശയാണ്.

ദക്ഷിണേന്ത്യക്കാരനായതു കൊണ്ട് ദോശ വളരെ ഇഷ്ടവുമാണ്. മൈതാനത്തെ പ്രകടനം എപ്പോഴും സങ്കീർണമായ ഡയറ്റുകളെ വച്ചു വിലയിരുത്താനാകില്ല. അച്ചടക്കം, പരിശീലനം, സ്ഥിരത എന്നിവയുണ്ടെങ്കിൽ ഒരു പ്ലേറ്റ് ദോശയും മുട്ടയും പഴങ്ങളും കഴിച്ചാൽ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.

RCB's Devdutt Padikkal reveals what cricketers really eat for peak performance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

'അഞ്ച് മക്കളില്‍ ഞാനും പൊടിമോളും മാത്രമേ ജീവിച്ചിരിപ്പുള്ളൂ'; കുടുംബത്തെ പിടിച്ചുലച്ച മരണങ്ങളെക്കുറിച്ച് കലാരഞ്ജിനി

പതിനാലാം വയസില്‍ കൊലപാതകം, കൂടരഞ്ഞിയില്‍ 40 വര്‍ഷത്തിന് ശേഷം വഴിത്തിരിവ്, കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി

'കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; ഇന്നോട് കൂടി ലഹരി കച്ചവടം നിര്‍ത്തുന്നതാണ് നല്ലത്'

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അവസരം; കണ്ണൂരിലെ സ്വകാര്യ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റില്‍ ഒഴിവുകള്‍

SCROLL FOR NEXT