പ്രതീകാത്മക ചിത്രം 
Health

വിവാഹമോചിതരായ പുരുഷന്മാർ സൂക്ഷിക്കണം!, പ്രമേഹം മൂർച്ഛിച്ച് കാലുകൾ മുറിച്ചുമാറ്റാൻ സാധ്യത കൂടുതൽ

ന്യൂറോപ്പതി, പെരിഫറൽ ആർട്ടീരിയൽ ഡിസീസ് തുടങ്ങിയ അവസ്ഥകളാണ് അവയവ വിച്ഛേദനം എന്ന സങ്കീർണ്ണതയിലേക്കെത്തിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതശൈലീ രോഗങ്ങൾ മൂർച്ഛിച്ച് അവയവ വിച്ഛേദനം അഥവാ ആംപ്യുട്ടേഷനു വിധേയരാകേണ്ടി വരുന്നത് അതികഠിനമായ ദുരവസ്ഥയാണ്. ന്യൂറോപ്പതി, പെരിഫറൽ ആർട്ടീരിയൽ ഡിസീസ് തുടങ്ങിയ അവസ്ഥകളാണ് അവയവ വിച്ഛേദനം എന്ന സങ്കീർണ്ണതയിലേക്കെത്തിക്കുന്നത്. 

ന്യൂറോപ്പതി

പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ് ഡയബറ്റിക് ന്യൂറോപ്പതി. അനിയന്ത്രിതമായ പ്രമേഹം മൂലമുണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് പ്രമേഹ ന്യൂറോപ്പതി. രക്തത്തിലെ ഉയർന്ന ഷു​ഗർ നില ശരീരത്തിലുടനീളമുള്ള നെർവ് ഫൈബറുകളെ നശിപ്പിക്കും. ഞരമ്പുകൾക്ക് വേണ്ടത്ര രക്തം ലഭിക്കാത്ത ന്യൂറോണൽ ഇസ്കെമിയ എന്ന അവസ്ഥയുണ്ടാകും. ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് ഞരമ്പുകൾക്ക് നേരിട്ടും ആഘാതം സൃഷ്ടിച്ചേക്കാം. 

‌പെരിഫറൽ ആർട്ടീരിയൽ ഡിസീസ്

പെരിഫറൽ ആർട്ടീരിയൽ ഡിസീസ് (പിഎഡി) എന്ന ധമനീരോഗമാണ് പ്രധാനമായും അവയവ വിച്ഛേദം എന്ന സങ്കീർണമായ അവസ്ഥയിലേക്കെത്തിക്കുന്നത്. കാലുകളിലെ രക്തക്കുഴലിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടിയാണ് ഈ രോഗത്തിൻറെ തുടക്കം. തുടക്കത്തിൽ കണ്ടെത്തിയില്ലെങ്കിൽ ധമനികളിലെ ഭാഗികമായി ഉണ്ടാകുന്ന തടസ്സം ക്രമേണ പൂർണ്ണ ബ്ലോക്ക് ആയിമാ‌റും. 

എന്തുകൊണ്ട് വിവാഹമോചിതരായ പുരുഷന്മാർ?

പ്രമേഹം മൂലം കൈകാലുകൾ വിച്ഛേദിക്കപ്പെടാൻ വിവാഹമോചിതരായ പുരുഷന്മാർക്ക് സാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനത്തിൽ കണ്ടെത്തിയത്. പ്രമേഹമുള്ള വിവാഹമോചിതരായ പുരുഷന്മാർ  രോഗം മൂലം കാലുകളോ കാൽപാദമോ ഭാഗികമായോ പൂർണ്ണമായോ ഛേദിക്കപ്പെടാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യത നേരിടുന്നവരാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇതിന് പിന്നിലെ വ്യക്തമായ കാരണം കണ്ടെത്താൻ കഴി‍ഞ്ഞില്ലെങ്കിലും വിവാഹമോചനത്തോടെ സ്വന്തം ആരോ​ഗ്യത്തിന്റെ കാര്യത്തിലും ഭക്ഷണശീലങ്ങളിലും കാണിക്കുന്ന ശ്രദ്ധക്കുറവാകാം ഇത്തരം ജീവിതശൈലീ രോഗങ്ങൾക്കും അവ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും കാരണമെന്നാണ് വിലയിരുത്തൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT