Fish Curry Pexels
Health

നിങ്ങൾ ദിവസവും മീൻ കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

ഗർഭിണികളും ചെറിയ കുട്ടികളും കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ അവരുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന മത്സ്യങ്ങളുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മീനില്ലാതെ ചോറെങ്ങനെ കഴിക്കുമെന്ന് അത്ഭുതപ്പെടുന്ന മലയാളികളാണ് കൂടുതലും. മീൻ പൊരിച്ചും കറിവെച്ചും പീരവെച്ചും പിന്നെ പല വെറൈറ്റികളും ട്രൈ ചെയ്തു മീൻ ദിവസവുമുള്ള നമ്മുടെ ഡയറ്റിലെ പ്രധാന ഭാ​ഗമാണ്. രുചിയിൽ മാത്രമല്ല, പ്രോട്ടീൻ കൊണ്ടും സമ്പന്നമാണ് മീൻ. ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറ.

എന്നാൽ എല്ലാ മത്സ്യങ്ങളും എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ? ​ഗർഭിണികളും ചെറിയ കുട്ടികളും കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ അവരുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന മത്സ്യങ്ങളുമുണ്ട്. ചില സമുദ്ര മത്സ്യങ്ങളിൽ മെർക്കുറി എന്ന ലോഹത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഗർഭിണികൾ കഴിച്ചാൽ കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തേയും നാഡീവ്യവസ്ഥയേയും നെ​ഗറ്റീവായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

അതുപോലെ ചെറിയ കുട്ടികളിൽ ഇത് ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗർഭിണികളും കുട്ടികളും ഒഴിവാക്കേണ്ട മത്സ്യങ്ങൾ

  • ഷാർക്ക്

  • സ്വോർഡ് ഫിഷ്

  • കിങ് മാക്കറൽ

  • ടൈൽഫിഷ്

  • മാർലിൻ

  • ബിഗ് ഐ ട്യൂണ

  • ഓറഞ്ച് റഫി

ഈ മത്സ്യങ്ങളൊക്കെ വലുതും ദീർഘകാലം ജീവിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ, ശരീരത്തിൽ മെർക്കുറി കൂടുതൽ അടിഞ്ഞുകൂടിയിരിക്കും. സാൽമൺ, സാർഡിൻ, ആഞ്ചോവി, തിലാപിയ, കോഡ് എന്നീ മത്സ്യങ്ങൾ പോഷകഗുണം ഏറെയുള്ളതും സുരക്ഷിതവുമാണ്. ഗർഭിണികൾ ആഴ്ചയിൽ ഒന്ന് മുതൽ മൂന്ന് പ്രാവശ്യം മാത്രമായി മത്സ്യം കഴിക്കുന്നതാണ് നല്ലത്.

Do All fish are safe for health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

Kerala CM Selection Live: ലീഗിന് അഭിപ്രായം പറയാം, തെരുവിലെ പ്രകടനം നിര്‍ത്തണം

'20 ലക്ഷം രൂപ തന്നാല്‍ വൃക്ക നല്‍കാം', സംസ്ഥാന വ്യാപകമായി വന്‍മാഫിയ; അവയവക്കടത്തിനായി വ്യാജരേഖ; മുഖ്യസൂത്രധാരന്‍ ഒളിവില്‍

ഹാപ്പി ജേർണി! കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി; കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

'വിഷ്ണുനാഥ് അടുത്തേക്കുവന്നപ്പോള്‍ ഷാള്‍ കൊണ്ട് കടലാസ് മറഞ്ഞു, ഫോട്ടോ കിട്ടില്ലെന്നു തന്നെ ഞാന്‍ കരുതി'

SCROLL FOR NEXT