ഗുണങ്ങള്‍ ഏറെ, നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം, എങ്ങനെ എടുക്കാം

Who can get a Norka Pravasi ID card and how to get it?
Norka
Edited By:
Updated on
1 min read

തിരുവനന്തപുരം: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം. എങ്ങനെ എടുക്കാം. വിദേശരാജ്യങ്ങളില്‍ ആറു മാസത്തില്‍ കൂടുതലായി ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70 നും മധ്യേയുളള പ്രവാസികേരളീയര്‍ക്കായാണ് നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ലഭിക്കുക. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. ഫീസ് 408 രൂപ.

അപകടമരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. രജിസ്‌ട്രേഷനാവശ്യമായ പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ്സ് പേജ് എന്നിവയുടെ പകര്‍പ്പ്, വിസാ പേജ്/ഇക്കാമ/വര്‍ക്ക് പെര്‍മിറ്റ്/റസിഡന്റ് പെര്‍മിറ്റ്, അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, ഒപ്പും എന്നീ രേഖകള്‍ JPEG/PDF ഫോര്‍മാറ്റിലാണ് നല്‍കേണ്ടത്. കാര്‍ഡുകള്‍ക്ക് പോര്‍ട്ടലില്‍ അംഗീകാരം ലഭിക്കുന്ന സമയത്ത് തന്നെ അപേക്ഷകര്‍ക്ക് വാട്ട്‌സ്ആപ്പ്, ഇമെയില്‍ എന്നിവ മുഖാന്തിരം ഇ-കാര്‍ഡുകള്‍ ലഭിക്കും.

ഐഡി കാര്‍ഡുകളും ഇന്‍ഷുറന്‍സ് രേഖഖളും ഇനി ഡിജിറ്റലായി (ഇ-കാര്‍ഡുകള്‍) മാത്രമേ ലഭ്യമാവുകയുളളൂ. സാധുവായ വിസ ഉണ്ടെങ്കില്‍ കാലാവധി തീരുന്ന തീയതിക്ക് മുന്നു മാസം മുന്‍പ് ഐഡി കാര്‍ഡ് പുതുക്കാവുന്നതാണ്.

Who can get a Norka Pravasi ID card and how to get it?
ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 22ന് എയര്‍പോര്‍ട്ടിലെത്തി, നാട്ടില്‍ തിരിച്ചെത്തിയില്ല, മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡി കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഐഡി കാര്‍ഡുകള്‍ ഉളളവര്‍ക്കേ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ.

സംസ്ഥാനത്തെ റവന്യൂ സേവനങ്ങള്‍ക്കും, ബിഎസ്‌സി നഴ്‌സിങിന് എന്‍ആര്‍ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായും നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. പ്രവാസികേരളീയരുടെ ആവശ്യപ്രകാരം 2008 മുതലാണ് പ്രവാസി ഐ.ഡി കാര്‍ഡുകള്‍ക്ക് തുടക്കമായത്. നാളിതുവരെ 10.5 ലക്ഷം പ്രവാസികള്‍ ഈ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. ലോകത്തെ 181 രാജ്യങ്ങളിലെ പ്രവാസികേരളീയരെ കണ്ടെത്തുന്നതിനും അവരുടെ വിവരശേഖരണത്തിനും ഐഡി കാര്‍ഡ് സേവനം സഹായകരമായി.

Who can get a Norka Pravasi ID card and how to get it?
ഇത്തിഹാദ് റെയിൽ: കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക നിരക്കുകൾ, അ‌റിയേണ്ടതെല്ലാം
Who can get a Norka Pravasi ID card and how to get it?
സൗദിയിൽ ചരിത്ര തീരുമാനം; പ്രവാസികൾക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങാം, നിബന്ധനകൾ ഇങ്ങനെ
Who can get a Norka Pravasi ID card and how to get it?
'പരിചയക്കാരന് എമിറേറ്റ്സ് ഐഡി കൊടുത്തു'; ദു​​ബൈയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി മലയാളി യുവതി
Summary

Who can get a Norka Pravasi ID card and how to get it?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com