Boiled Eggs Meta AI Image
Health

മുട്ട കഴിക്കുമ്പോൾ മഞ്ഞ ഒഴിവാക്കാറുണ്ടോ? പതിവാക്കിയാൽ അപകടമാണെന്ന് വിദ​ഗ്ധർ

മുട്ടയുടെ മഞ്ഞയിലാണ് വിറ്റാമിൻ എ, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുട്ടയെ പലപ്പോഴും ഒരു സൂപ്പർഫുഡിന്റെ ​ഗണത്തിലാണ് പെടുത്തുന്നതെങ്കിലും കൊളസ്ട്രോൾ പേടിച്ച് മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് പതിവാക്കിയാൽ ​ഗുണത്തെക്കാൾ ദോഷം ചെയ്തേക്കുമെന്നാണ് ഹൃദ്രോ​ഗവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

മുട്ടയുടെ മഞ്ഞ രക്തത്തിലെ കൊളസ്ട്രോൾ കൂട്ടുമെന്നാണ് മിക്കവാറും ആളുകൾ ചിന്തിക്കുന്നത്. ശരീരത്തിലെ കൊളസ്ട്രോളിന്റെ 85 ശതമാനവും നിർമ്മിക്കപ്പെടുന്നത് കരളിനാലാണ്, അല്ലാതെ ഭക്ഷണത്തിലൂടെയല്ല. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ഹൃദയാരോഗ്യത്തിനായി മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ട കാര്യമില്ല.

മുട്ടയുടെ മഞ്ഞയിലാണ് വിറ്റാമിൻ എ, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ഞ ഒഴിവാക്കുമ്പോൾ മുട്ടയിലെ ഏറ്റവും ഗുണപ്രദമായ ഭാഗമാണ് നിങ്ങൾക്ക് നഷ്ടമാകുന്നത്. കൂടാതെ, മുട്ടയുടെ വെള്ളയിലെ പ്രോട്ടീൻ മാത്രം കഴിക്കുന്നത് ശരീരത്തിലെ ബയോട്ടിൻ എന്ന വിറ്റാമിനെ ആഗിരണം ചെയ്യുന്നത് തടയുകയും പോഷകക്കുറവിനും കാരണമാകും.

മാത്രമല്ല, മുട്ടയുടെ വെള്ള മാത്രം കഴിക്കുമ്പോൾ ശരീരവീക്കത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് സന്ധിവാതം, കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ലീക്കി ഗട്ട് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മുട്ട കഴിക്കുമ്പോൾ അതിന്റെ ഗുണമേന്മയും പ്രധാനമാണ്.

കൃത്രിമ തീറ്റകൾ നൽകി ഫാമുകളിൽ വളർത്തുന്ന കോഴികളുടെ മുട്ടയേക്കാൾ, സ്വാഭാവിക സാഹചര്യങ്ങളിൽ വളരുന്ന നാടൻ കോഴികളുടെ മുട്ട തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. മുട്ട കഴിക്കുമ്പോൾ വെള്ളയും മഞ്ഞയും ചേർത്ത് പൂർണ്ണരൂപത്തിൽ തന്നെ കഴിക്കുന്നതാണ് ആരോഗ്യകരമായ രീതിയെന്ന് ഡോക്ടർ ഉറപ്പിച്ച് പറയുന്നു.

Do you always avoid yolk while eating eggs?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്