Bathing file
Health

ദിവസവും കുളിക്കണോ? ഇതൊക്കെ പുതിയ പരിഷ്കാരമല്ലേ!

ആളുകൾ ഇത്ര വിപുലമായി കുളിക്കാൻ തുടങ്ങിയിട്ട് അത്ര വർഷമൊന്നുമായിട്ടില്ലെന്നാണ് സോഷ്യോളജിസ്റ്റുകൾ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

യ്യേ! കുളിക്കാതെ എങ്ങനെ പുറത്തിറങ്ങും.. പല്ലു തേക്കാൻ മറന്നാലും കുളിക്കാതെ പുറത്തിറങ്ങാത്ത ആളുകൾ നമ്മൾക്കിടയിൽ ധാരാളമുണ്ട്. ദിവസത്തിൽ രണ്ട് നേരം സോപ്പിട്ട് തേച്ചുരച്ച് കുളിച്ചില്ലെങ്കിൽ മനസമാധാനം കിട്ടാത്ത ആളുകൾ വരെയുണ്ട്. കുളി എന്ന ശീലം അത്രമേൽ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. കുളിക്കുന്നത് വൃത്തിയുടെ മാത്രമല്ല, മാന്യതയുടെ കൂടി മുഖമുദ്രയാണ്.

എന്നാൽ ആളുകൾ ഇത്ര വിപുലമായി കുളിക്കാൻ തുടങ്ങിയിട്ട് അത്ര വർഷമൊന്നുമായിട്ടില്ലെന്നാണ് സോഷ്യോളജിസ്റ്റുകൾ പറയുന്നത്. ഇതൊക്കെ പുതിയ പരിഷ്ക്കാരങ്ങളാണത്രേ. കൃത്യമായി പറഞ്ഞാൽ 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പരസ്യങ്ങളാണ് കുളിക്ക് ഇത്ര പ്രചാരം നൽകിയത്.

ആരോഗ്യമല്ല, ആളുകൾ എന്തു പറയുമെന്ന ചിന്തയാണ് പലരെയും കുളിക്കാൻ പ്രേരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല പരസ്യങ്ങൾ സമയം ലാഭിക്കാനുള്ള മാർഗമായിട്ടാണ് കുളിയെ വിശേഷിപ്പിച്ചത്. 1980-കളോടെ ഇതിൻ്റെ സ്വഭാവം മാറി, കുളിയെ ആഡംബരപൂർണ്ണവും വിശ്രമിക്കുന്നതുമായ ഒരു മാർഗമായി ചൂണ്ടിക്കാട്ടി. പിന്നീട് അതൊരു ദൈനംദിന ആചാരമായും മാറി.

കുളി ആചാരമാക്കേണ്ട, ആവശ്യത്തിന് മതി

കുളി ഇന്നൊരു ആചാരമായി മാറിയിരിക്കുകയാണ്. ശരീരത്തിന് ആവശ്യമുള്ളപ്പോൾ മാത്രം കുളിക്കുക എന്ന രീതിയിലേക്ക് മാറാം. ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ചർമത്തിന് പുറമെയുള്ള ആരോഗ്യകരമായ ബാക്ടീരിയകൾ നശിക്കാനും ചർമം കൂടുതൽ വരണ്ടതാകാനും കാരണമാകും.

കൂടാതെ രോഗാണുക്കളോടുള്ള പ്രതിരോധം കുറയാനും ഇത് കാരണമാകും. എക്സിമ ചർമ രോ​ഗമുള്ളർ ​ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോ​ഗാവസ്ഥ വഷളാക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. എന്നാൽ എപ്പോഴുംം കൈകൾ ശുചിത്വത്തോടെ സൂക്ഷിക്കണം.

Is it necessary to shower daily? What harvard experts say might surprise you.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT