പ്രതീകാത്മക ചിത്രം 
Health

വയറിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കരുതേ!, ഈ സൂചനകൾ ശ്രദ്ധിക്കണം

വയറിന്റെ അനാരോ​ഗ്യത്തെക്കുറിച്ച് ശരീരം നൽകുന്ന സൂചനകൾ അറിഞ്ഞിരിക്കണം. ഇത് വയറിന്റെ ആരോ​ഗ്യത്തിനും അതുവഴി ആരോഗ്യകരമായ ജീവിതത്തിനും അത്യാവശ്യമാണ്

സമകാലിക മലയാളം ഡെസ്ക്

രീരത്തിന്റെ ആരോ​ഗ്യവും മനഃസമാധാനവുമൊക്കെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടാണ് സമ്മർദ്ദം കൂടുമ്പോഴും ടെൻഷനടിക്കുമ്പോഴുമൊക്കെ ശരീരത്തിൽ അസ്വസ്ഥതകളുണ്ടാകുന്നത്. പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പും ഇന്റർവ്യൂവിന് പോകുമ്പോഴുമൊക്കെ വയറ് പണി തരുന്നത് പലർക്കും അനുഭവമുള്ളതുമാണ്. ഇതുകൊണ്ട് വയറിന്റെ അനാരോ​ഗ്യത്തെക്കുറിച്ച് ശരീരം നൽകുന്ന സൂചനകൾ അറിഞ്ഞിരിക്കണം. ഇത് വയറിന്റെ ആരോ​ഗ്യത്തിനും അതുവഴി ആരോഗ്യകരമായ ജീവിതത്തിനും അത്യാവശ്യമാണ്. 

വയറിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുന്ന ചില സൂചനകൾ

അസിഡിറ്റി - അസിഡിറ്റി, ഗ്യാസ്, വയർ കമ്പനം, വയർ എരിച്ചിൽ എന്നീ ലക്ഷണങ്ങളൊക്കെ വയറിന്റെ ആരോ​ഗ്യം മോശമാണെന്നതിന്റെ സൂചനകളാണ്. 

ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ - ടൈപ്പ് 1 പ്രമേഹം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയായിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് നമ്മുടെ മോശം ഭക്ഷണശീലങ്ങളും വയറിലുണ്ടാകുന്ന നീർക്കെട്ടും കാരണമായേക്കാം.

പ്രതിരോധശേഷി കുറവ് - വയറിലാണ് നമ്മുടെ പ്രതിരോധ കോശങ്ങളിൽ 70 ശതമാനവും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിരോധ സംവിധാനം വേണമെങ്കിൽ ആരോ​ഗ്യമുള്ള വയറ് അനിവാര്യമാണ്.

ശരീരഭാരം കുറയില്ല - എത്ര പരിശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ വയറിൻറെ ആരോഗ്യത്തെ സംശയിക്കണം. വയറിൻറെ ആരോഗ്യവും ചയാപചയ സംവിധാനവും മികച്ചതാണെങ്കിലേ ഭാരം കുറയ്ക്കൽ പ്രക്രിയ വിജയിക്കൂ. 

അമിത മധുരാസക്തി - മധുരത്തോട് അമിതമായ ആസക്തി തോന്നുന്നതും വയറ് തകരാറിലാണെന്നതിന്റെ സൂചനയാണ്. ഇത് പലരും അവ​ഗണിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്, ചിലരാണെങ്കിൽ ഇത് പ്രമേഹം ഉള്ളതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കാറുമുണ്ട്. 

ഉത്കണ്ഠ - വയറും തലച്ചോറും തമ്മിൽ ബന്ധമുണ്ട്, വയറിനെ രണ്ടാം തലച്ചോർ എന്നും വിളിക്കാറുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഫീൽ ഗുഡ് ഹോർമോണായ സെറോട്ടോണിൻ ഉത്പാദിപ്പിക്കപ്പെടുന്നത് വയറിലാണ്. അതുകൊണ്ട് മാനസികാരോഗ്യ പ്രശ്നങ്ങൾ, ഉത്കണ്ഠ, മൂഡ് സ്വിങ്സ് എന്നിവ പരിഹരിക്കാൻ വയറിന്റെ ആരോ​ഗ്യവും ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT