വിഡിയോ സ്ക്രീൻഷോട്ട് 
Health

മുഖക്കുരുവിനെ തുരത്താന്‍ ഇതാ ഒരു സൂപ്പര്‍ ഡ്രിങ്ക്; വെറും മൂന്ന് ചേരുവകള്‍ 

മല്ലി, റോസാപ്പൂവിന്റെ ഇതളുകള്‍, കറിവേപ്പില എന്നീ മൂന്ന് ചേരുവകള്‍ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാവിലെ എഴുന്നേറ്റ് കണ്ണാടി നോക്കുമ്പോള്‍ ചുവന്നുതുടുത്ത വലിയൊരു മുഖക്കുരു ആരെയും നിരാശപ്പെടുത്തുന്ന കാഴ്ച്ചയാണ്. എന്നാല്‍ ഇഷ്ടമില്ലാത്ത ഈ കാഴ്ച നമ്മളില്‍ പലരും ദിനംപ്രതി കണ്ട് ശീലമായിട്ടുണ്ട്. എന്നാണോ ഈ മുഖക്കുരുവില്‍ നിന്നൊക്കെ മോചനം കിട്ടിന്നതെന്ന നെടുവീര്‍പ്പും സ്ഥിരമാണ്. എന്നാല്‍ ഈ സ്ഥിരം ശത്രുവിനെ ചെറുക്കാന്‍ നിങ്ങളുടെ ഭക്ഷണശീലം വലിയ പങ്കുവഹിക്കും. ഇപ്പോഴിതാ മുഖക്കുരുവിനെ അപ്രത്യക്ഷമാക്കാന്‍ ഒരു സൂപ്പര്‍ ഡ്രിങ്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ റിച്ച. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരുവിനെതിരെ ഈ പാനീയം പ്രവര്‍ത്തിക്കുമെന്നാണ് റിച്ച പറയുന്നത്. 

മല്ലി, റോസാപ്പൂവിന്റെ ഇതളുകള്‍, കറിവേപ്പില എന്നീ മൂന്ന് ചേരുവകള്‍ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്.  വെള്ളം ചൂടാക്കി അതിലേക്ക് മല്ലിയും റോസാപ്പൂവിന്റെ ഇതളുകളും കറിവേപ്പിലയും ഇട്ട് തിളപ്പിച്ചെടുത്താല്‍ സംഭവം റെഡി. അരിച്ചെടുത്ത് ഗ്രീന്‍ ടീ പോലെ കുടിക്കാം.

മല്ലിയില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫഌമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നേരത്ത വരകളും പിഗ്മന്റേഷനും കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ജലാംശം നിലനിര്‍ത്താനും തിളക്കം നല്‍കാനുമൊക്കെ ഇത് സഹായിക്കും. റോസാപ്പൂവിന്റെ ഇതളുകള്‍ക്കും ചര്‍മ്മസംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കാനാകും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കും. കറിവേപ്പിലയിലെ ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവയെല്ലാം ചേര്‍ന്ന് ചുളിവുകള്‍ ഉണ്ടാകുന്നതും ഡാര്‍ക്ക് സര്‍ക്കിളുകള്‍ രൂപപ്പെടുന്നതും തടയും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനും ഇത് നല്ലതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT