Cucumber juice for bellyfat Pinterest
Health

വ്യായാമം ചെയ്തിട്ടും കുടവയറ് കുറയുന്നില്ലേ? പരീക്ഷിക്കാം ഈ മൂന്ന് ഡ്രിങ്ക്

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വയറു വീർക്കൽ ഒഴിവാക്കും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ കുടവയറന്മാരുടെ എണ്ണം കൂടിക്കൂടി വരികയാണ്. വ്യായാമം കൊണ്ട് മാത്രം കാര്യമില്ല, ഡയറ്റിലും വേണം പ്രത്യേകം ശ്രദ്ധ. വയറ്റിലെ കൊഴുപ്പ് നീക്കാൻ മൂന്ന് സിംപിൾ ഹെൽത്തി ​ഡ്രിങ്ക് പരീക്ഷിച്ചാലോ?

കുക്കുമ്പര്‍ ജ്യൂസ്

കുക്കുമ്പര്‍, നാരങ്ങ, പുതിന, ഇഞ്ചി എന്നിവയാണ് പ്രധാന ചേരുവകള്‍.

തയ്യാറാക്കേണ്ട വിധം; മുകളില്‍ പറഞ്ഞ ചേരുവകള്‍ അല്‍പം വെള്ളവും ചേര്‍ത്ത് മിക്സിയില്‍ യോജിപ്പിച്ച ശേഷം, രാത്രി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. രാവിലെ വെറും വയറ്റില്‍ കുടിക്കാം.

ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും വയറു വീർക്കൽ ഒഴിവാക്കും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും.

ജീരകവെള്ളം

ജീരകം, പെരുംജീരകം, അയ്മോദകം, ഇഞ്ചി, നാരങ്ങ എന്നിവയാണ് പ്രധാന ചേരുവകള്‍.

തയ്യാറാക്കേണ്ട വിധം; 1/2 ടീസ്പൂൺ ജീരകം, 1/2 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ അയ്മോദകം, 1/2 ടീസ്പൂൺ ഇഞ്ചി എന്നിവ രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തണുപ്പിച്ച ശേഷം നാരങ്ങ പിഴിഞ്ഞു കുടിക്കാവുന്നതാണ്. ഭക്ഷണ ശേഷം കുടിക്കാവുന്നതാണ്.

ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം

കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കും. രാവിലെയോ വൈകുന്നേരമോ ചൂടോടെ കുടിക്കാവുന്നതാണ്.

Drinks that help to reduce bellyfat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വിറ്റാമിൻ സി സെറം ഏത് സമയത്താണ് ഉപയോ​ഗിക്കേണ്ടത്?

ദാദാ സാഹിബ് ഫാല്‍ക്കെ ചലച്ചിത്രോത്സവത്തില്‍ തിളങ്ങി നിമിഷ സജയന്‍ ചിത്രം; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി 'എന്ന വിലൈ'

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടി ഓടയില്‍ ചാടി; യുവാവിന് ദാരുണാന്ത്യം

യുഡിഎഫ് അധികാരത്തില്‍ വരരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ട്; മുഖ്യമന്ത്രി ചര്‍ച്ച മാധ്യമസൃഷ്ടി: പി ജെ കുര്യന്‍

SCROLL FOR NEXT