Dry cleaning Pexels
Health

വസ്ത്രങ്ങൾ ‍ഡ്രൈ ക്ലീൻ ചെയ്യാറുണ്ടോ? കരളിന് പണിയാകാൻ സാധ്യതയുണ്ട്!

ഡ്രൈ-ക്ലീനിങ് തൊഴിലാളികൾ പതിവായി ഇത്തരം രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാൽ ഈ അവസ്ഥകൾക്ക് കൂടുതൽ സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഡ്രൈ ക്ലീന്‍ ചെയ്ത തുണികള്‍ കൈകളിലെത്തുമ്പോള്‍ അവയില്‍ നിന്ന് മൂക്കിലേക്ക് പടരുന്ന സുഗന്ധം നമ്മുടെ മനസിനും ശരീരത്തിനും ഒരു ഫ്രഷ്‌നസ് ഉണ്ടാക്കും. പല രാസവസ്തുക്കളും ഉപയോഗിച്ച് ഡ്രൈ ക്ലീന്‍ ചെയ്യുന്ന ഈ വസ്ത്രങ്ങള്‍ നമ്മുടെ ശരീരത്തിന് എത്രത്തോളം ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് അധികം ആര്‍ക്കും അറിയില്ല.

ഡ്രൈ ക്ലീനിങ്ങില്‍ ഉപയോഗിക്കുന്ന പെര്‍ക്ലോറോഎത്തിലീന്‍ (PCE) പോലുള്ള ലായകങ്ങള്‍ കരള്‍ രോഗ സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ടെട്രാക്ലോറോഎത്തിലീൻ എന്നും അറിയപ്പെടുന്ന പിസിഇ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വസ്തുവാണ്. കൂടാതെ ഇത് ശ്വസനത്തിലൂടെയോ ചർമ സുഷിരങ്ങളിലൂടെ ആഗിരണം ചെയ്യുന്നതിലൂടെയോ നമ്മുടെ ശരീരത്തിൽ എത്തുകയും ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.

ചർമം മുതൽ ശ്വാസകോശം വരെ: പിസിഇ എക്സ്പോഷർ

ചിലർക്ക് ഈ രാസവസ്തുക്കൾ ശ്വസിച്ചതിന് ശേഷം തലവേദന, തലകറക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് പോലുള്ള ശ്വസന പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. പിസിഇ പോലുള്ള രാസവസ്തുക്കളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.

കരൾ രോഗവുമായി ബന്ധപ്പെട്ട കേസുകളിൽ ഏകദേശം 5 മുതൽ 7 ശതമാനം വരെ കാരണം അജ്ഞാതമായിരിക്കാം. എന്നാൽ രോഗത്തിന്റെ ചരിത്രം വിലയിരുത്തുമ്പോൾ, ഇത് പിസിഇ പോലുള്ള രാസവസ്തുക്കളുമായി ഉയർന്ന സമ്പർക്കം പുലർത്തുന്നതുമായി ബന്ധിപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

ഇവ ശ്വസിക്കുന്നതിലൂടെയോ ചർമത്തിലൂടെയോ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ കരളിൽ മെറ്റബോളിസീകരിക്കപ്പെടുകയും മെറ്റബോളിറ്റുകൾ കരളിലെ കോശങ്ങളുമായി പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു, ഇത് ദീർഘകാലാടിസ്ഥാനത്തിൽ കോശങ്ങളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യാം. ഡ്രൈ-ക്ലീനിങ് തൊഴിലാളികൾ പതിവായി ഇത്തരം രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാൽ ഈ അവസ്ഥകൾക്ക് കൂടുതൽ സാധ്യതയുണ്ട്.

മാത്രമല്ല, പിസിഇ ഒരു അർബുദകാരി കൂടിയാണ്. ദീർഘകാല എക്സ്പോഷർ കരൾ, ശ്വാസകോശം, മൂത്രസഞ്ചി എന്നിവിടങ്ങളിലെ കാൻസറിലേക്കും നയിച്ചേക്കാം. അതുകൊണ്ട്, ഡ്രൈ-ക്ലീനിങ് തൊഴിലാളികളും ഇത്തരം രാസവസ്തുക്കളുമായി നിരന്തരം സമ്പർക്കപ്പെടുന്നവരും കരൾ പ്രവർത്തന പരിശോധനകൾക്കും (എൽഎഫ്ടി) ഫൈബ്രോസ്‌കാനും വിധേയരാകുന്നത് അപകടസാധ്യത നേരത്തെ തിരിച്ചറിയുന്നതിനും ചികിത്സയ്ക്കും ഫലപ്രദമാണ്.

പരിഗണിക്കാവുന്ന സുരക്ഷിത ബദലുകൾ

  • വസ്ത്രങ്ങൾ കൈകൊണ്ട് കഴുകുക: അതിലോലമായ തുണിത്തരങ്ങൾ നേരിയ കാഠിന്യമുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കൈകൊണ്ട് കഴുകുന്നത് ഡ്രൈ ക്ലീനിങ് ലായകങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

  • ഡ്രൈ ക്ലീനറുകൾ തിരഞ്ഞെടുക്കുമ്പോൾ: ദ്രാവക കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ സിലിക്കൺ അധിഷ്ഠിത രാസവസ്തുക്കൾ പോലുള്ള സുരക്ഷിതമായ ലായകങ്ങൾ ഉപയോഗിക്കുന്ന ഡ്രൈ ക്ലീനറുകൾ തിരഞ്ഞെടുക്കുക.

  • വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുക: ഡ്രൈ ക്ലീനറുകളിൽ നിന്ന് വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് കുറച്ച് സമയം സൂര്യപ്രകാശത്തിൽ ഉണക്കുന്നതാണ് നല്ലത്.

Dry cleaning clothes may harm your liver health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്

'ഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി, മുറിയില്‍ പൂട്ടിയിട്ടു'; അമ്മയെക്കുറിച്ച് വെളിപ്പെടുത്തി നടി സയനി ഗുപ്ത

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

ബോബ് കാപ്സിൽ മാനേജർ, സീനിയർ മാനേജർ തസ്തികളിൽ ഒഴിവ്, ജനുവരി 31 വരെ അപേക്ഷിക്കാം

SCROLL FOR NEXT