Dry Cough Meta AI Image
Health

പനി വിട്ടാലും ചുമ മാറുന്നില്ല, ശ്രദ്ധിച്ചില്ലെങ്കിൽ ന്യുമോണിയ മുതൽ ആസ്ത്മ വരെ

കോവിഡിന് ശേഷം വൈറൽ അണുബാധയെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകരമായിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

നി വിട്ടാലും ചുമ ആഴ്ചകളോളം നീണ്ടു നിൽക്കുന്ന അവസ്ഥ കൂടിവരികയാണ്. സംസ്ഥാനത്ത് ഈ വർഷം ഇതു വരെ റിപ്പോർട്ട് ചെയ്തത് ഏതാണ്ട് 2.66 ലക്ഷം പനി കേസുകളാണ്. പ്രതിദിനം 6500 പേർ ഇപ്പോൾ പനി ബാധിച്ച് എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ മിക്കവർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചുമയുമുണ്ട്.

സ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണ് ഇതിന് പിന്നിൽ ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്ക് വരെ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ മുന്നിറിയിപ്പ് നൽകുന്നു. കോവിഡിന് ശേഷം വൈറൽ അണുബാധയെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകരമായിരിക്കുകയാണ്.

ജലദോഷമോ പനിയോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി-വൈറൽ ചികിത്സ തേടണം. സ്വയം ചികിത്സയും രോ​ഗാവസ്ഥ കൂടുമ്പോൾ മാത്രം ചികിത്സ തേടുന്ന രീതിയും സെക്കൻഡറി ഇൻഫെക്ഷന് കാരണമായേക്കാം. വിട്ടുമാറാത്ത ചുമ ഉണ്ടെങ്കിൽ എക്സ്റേ, പൾമനറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ സമീപിക്കണം.

dry cough pneumonia asthma risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT