ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ​ഗവേഷകർ 
Health

ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ​ഗവേഷകർ; നിർണായക ചുവടുവെപ്പ്

ജനസംഖ്യയുടെ അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ളവരിൽ ഡിസ്ലെക്സിയ കണ്ടുവരുന്നു

സമകാലിക മലയാളം ഡെസ്ക്

ഡിസ്ലെക്സിയ ചികിത്സയിൽ നിർണായക ചുവടുവെപ്പുമായി ജർമൻ ​ഗവേഷകർ. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ളവരിൽ ഡിസ്ലെക്സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന പഠന വൈകല്യമാണിത്.

ഡിസ്ലേക്സിയുടെ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്കത്തിലെ വിഷ്വൽ തലാമസ് എന്ന പ്രത്യേക ഭാ​ഗത്തിന്റെ പ്രവർത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ഡിസ്ലെക്സിയ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡ്രെസ്ഡൻ സർവകലാശാല ​ഗവേഷകർ വിശദീകരിക്കുന്നു. സെറിബ്രൽ കോർട്ടക്സുമായി കണ്ണുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മസ്തിഷ്ക മേഖലയാണ് വിഷ്വൽ തലാമസ്. ഇത് യുക്തി, വികാരം, ചിന്ത, ഓർമ, ആശയവിനിമയം, ബോധം എന്നിവയ്ക്കുള്ള കഴിവിന് പ്രധാനമാണ്.

കണ്ണുകളിൽ നിന്നുള്ള വിഷ്വൽ ഇൻഫോർമേഷൻ വിഷ്വൽ തലാമസിന്‍റെ രണ്ട് വ്യത്യസ്ത ഭാ​ഗങ്ങളിലായി പ്രോസസ്സ് ചെയ്യപ്പെടുന്നു. ഒരു ഭാ​ഗം വലുതാണ്. അവിടാണ് പ്രഥമികമായും നിറങ്ങൾ പ്രോസസ് ചെയ്യുന്നു. മറ്റൊന്ന് ചെറിയ ഭാ​ഗമാണ്. അവ ചലനങ്ങളെയും അതിവേ​ഗം മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളെയും തിരിച്ചറിയുന്നു.

ഡിസ്ലെക്സിയ ഉള്ളവരിൽ വിഷ്വൽ തലാമസിൻ്റെ ചലന സെൻസിറ്റീവ് ഭാഗത്തിൻ്റെ പ്രവർത്തനത്തിലും ഘടനയിലും മാറ്റങ്ങൾ കാണിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഷ്വൽ തലാമസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ സാധിച്ചുവെന്ന് ബ്രെയിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഡിസ്ലെക്സിയ ബാധിതരായ 25 ആളുകളാണ് പഠനത്തിന്‍റെ ഭാഗമായത്. വിഷ്വല്‍ തലാമസിന്‍റെ ഘടനയുടെ പ്രവർത്തനം മോഡുലേറ്റ് ചെയ്യുന്നതിനും അതുവഴി ചില ഡിസ്ലെക്സിയ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ചികിത്സാ രീതിയായി വികസിപ്പിക്കാനുമുള്ള സാധ്യതകൾ ഈ പഠനം തുറന്നിടുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

വായനയില്‍ അനുഭവപ്പെടുന്ന പ്രായസങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കാനുള്ള ബുദ്ധിമുട്ട്, വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ വിട്ടു പോവുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക, അനായാസമായി വായിക്കാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാനമായും ഡിസ്ലെക്‌സിയ ഉള്ള കുട്ടികളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT