Meal Prep Ideas Pinterest
Health

ഇന്നു കുറച്ചു മെനക്കെടാൻ തയ്യാറായാൽ, നാളെ 'ടെൻഷൻ' ഇല്ലാതെ ഭക്ഷണം ഒരുക്കാം; 'മീൽ പ്രെപ്പ്' എങ്ങനെ ചെയ്യാം

ഒരു ദിവസം കുറച്ചു സമയം ചെലവിട്ട് അടുത്ത ദിവസങ്ങളിലേക്കുള്ള ഭക്ഷണം മുൻകൂട്ടി തയ്യാറാക്കുന്ന രീതിയാണിത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

വധിക്കാലവും ആഘോഷവുമൊക്കെ കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ ഇനി മിക്ക വീടുകളിലും രാവിലെ ഓട്ടപായിച്ചിലായിരിക്കും. കുട്ടികളെ സ്കൂളിലേക്ക് വിടാനുള്ള തിരക്കിനിടെ ഭക്ഷണം തയ്യാറാക്കൽ ഒരു വലിയ വെല്ലുവിളിയാകും. അത് പരിഹരിക്കാൻ ആഴ്ചയിലെ Meal prep എന്ന ആശയം നിങ്ങളെ സഹായിക്കും. ഇന്ന് കുറച്ചൊന്ന് മെനക്കെടാൻ തയ്യാറായാൽ അടുത്ത ഒരാഴ്ച ടെൻഷൻ ഫ്രീ ആയി ഭക്ഷണം ഒരുക്കാം.

എന്താണ് മീൽ പ്രെപ്പ്

ഒരു ദിവസം കുറച്ചു സമയം ചെലവിട്ട് അടുത്ത ദിവസങ്ങളിലേക്കുള്ള ഭക്ഷണം മുൻകൂട്ടി തയ്യാറാക്കുന്ന രീതിയാണിത്. ഇതിലൂടെ സമയം, പണം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാം. ജോലിയുള്ള ദിവസങ്ങളിൽ എന്ത് പാചകം ചെയ്യണമെന്ന തീരുമാനിക്കേണ്ട ബുദ്ധിമുട്ട് കുറയ്ക്കാനും ഈ രീതിയിലൂടെ സാധിക്കും. ആഴ്ചയിൽ കിട്ടുന്ന അവധി ദിവസം മീൽ പ്രെപ്പിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

മീൽ പ്രെപ്പ് ഗുണങ്ങൾ

ഏറ്റവും വലിയ ഗുണം സമയലാഭമാണെങ്കിലും,

  • മുന്‍കൂട്ടി മെനു പ്ലാൻ ചെയ്യുന്നതിലൂടെ, പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കും.

  • മീല്‍ പ്രെപ്പിങ് ഭക്ഷണത്തിൻ്റെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാന്‍ സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് രക്ഷനേടാം.

  • മുന്‍കൂട്ടി ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കുന്നതിലൂടെ, ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണ പാഴാക്കലും കുറയ്ക്കുന്നു.

മീൽ പ്രെപ്പ് ചെക്ക് ലിസ്റ്റ്

  • ആഴ്ചയിലെ മെനു തയ്യാറാക്കുക

  • മെനു അനുസരിച്ച് പച്ചക്കറികൾ വാങ്ങുക

  • ധാന്യങ്ങൾ, പ്രോട്ടീൻ സാധനങ്ങൾ തിരഞ്ഞെടുക്കുക

മീൽ പ്രെപ്പി വിവിധ രീതിയിൽ ചെയ്യാം

ബാച്ച് കുക്കിങ്

വലിയ അളവില്‍ ഭക്ഷണം ഒരുമിച്ച് തയ്യാറാക്കി ഫ്രിഡ്ജില്‍ അല്ലെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കുക. കാരറ്റ്, ബീന്‍സ്, കാബേജ് എന്നിവ മസാലകള്‍ ചേര്‍ത്ത് വേവിച്ച് സൂക്ഷിക്കാം. ഇഡ്‌ലി, ദോശ മാവ് എന്നിവ തയ്യാറാക്കി വെക്കാം. ബീഫ്, ചിക്കന്‍ എന്നിവ ഡ്രൈ റോസ്റ്റ് ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഇന്‍ഗ്രീഡിയന്റ് പ്രെപ്പിങ്

പച്ചക്കറികൾ അരിഞ്ഞുവയ്ക്കുക, ധാന്യങ്ങള്‍ വേവിക്കുക തുടങ്ങിയ അവശ്യ ചേരുവകള്‍ മുന്‍കൂട്ടി തയ്യാറാക്കാം.

കുക്കറും ഓവനും കൈമുതല്‍

പാചക സമയം കുറഞ്ഞ റെസിപ്പികള്‍ ആദ്യം തയ്യാറാക്കുക. ഒരേസമയം ഒന്നിലധികം വിഭവങ്ങള്‍ തയ്യാറാക്കാന്‍ പ്രഷര്‍ കുക്കറോ ഓവനോ ഉപയോഗിക്കാം.

പാകം ചെയ്ത ഭക്ഷണം തണുത്തു കഴിഞ്ഞാൽ,

  • കണ്ടെയ്നറുകളിൽ സംഭരിക്കുക

  • ലേബൽ ചെയ്യുക

  • ഫ്രിഡ്ജിൽ യഥാക്രമം സൂക്ഷിക്കാം.

  • ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 3–4 ദിവസം എളുപ്പം ഉപയോഗിക്കാം.

ഭക്ഷണം തയ്യാറാക്കി സംഭരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

  • ഫ്രിഡ്ജ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെ, ഫ്രീസറിലാണെങ്കിൽ -18 ഡിഗ്രി സെൽഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെ താപനില നിലനിര്‍ത്തുക.

  • വേവിച്ച ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വെക്കുക. പരന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് വേഗത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും.

  • മാംസം കുറഞ്ഞത് 75 ഡിഗ്രി സെല്‍ഷ്യസ് വരെ വേവിക്കുക, ഇത് ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.

  • പച്ചക്കറികള്‍ വാങ്ങിയ ശേഷം നന്നായി കഴുകി വൃത്തിയാക്കുക.

Easy cooking tips for Busy life: How to Meal Prep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

'അന്ന് ചിലപ്പോൾ അത് അഭിനയം ആയിരുന്നിരിക്കും, കള്ളത്തരം ആയിരിക്കും'; 'വിനയം അഭിനയമല്ലേ' എന്ന് ചോദിക്കുന്നവരോട് ഇന്ദ്രൻസ്

'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

ക്ഷീര വികസന വകുപ്പിൽ അവസരം; ഡയറി സയന്‍സിൽ ബിരുദം യോഗ്യത,മികച്ച ശമ്പളം

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; ഇഷ്ടം പോലെ എഴുതി എടുക്കാൻ 'ബ്ലാങ്ക് ചെക്കും'! വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

SCROLL FOR NEXT