മറ്റുള്ളവരുടെ കൈവിരലുകളിൽ നീണ്ട നഖം കാണുമ്പോൾ അതുപോലെ വളർത്തി മിനുക്കി നെയിൽ പോളിഷിട്ട് ഭംഗിയായി വയ്ക്കണം എന്ന് കൊതിക്കാറില്ലേ? പക്ഷെ വളർത്തിത്തുടങ്ങുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോകുന്നത് ഈ പരിശ്രമം പാതിവഴിയിൽ ഉപേക്ഷിക്കാൻ പലപ്പോഴും കാരണമായിട്ടുണ്ടാകും. നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ, വൃക്ക രോഗങ്ങളുടെയും എല്ലുകളുടെ ബലക്ഷയത്തിന്റെയും സൂചനയാണ്.
കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കിൽ നഖങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ കാൽസ്യക്കുറവിന്റെ സൂചനയാണ്. അതുകൊണ്ട് ആഹാരത്തിൽ ശ്രദ്ധിക്കുന്നത് നഖത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മുട്ട: വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ മാത്രമല്ല വിറ്റാമിൻ ബി 12, ഇരുമ്പ്, ബയോട്ടിൻ എന്നിവയും മുട്ടയിൽ നിന്ന് ലഭിക്കും. നഖങ്ങളുടെ ബലം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ഇലക്കറികൾ: ഇലക്കറികളിൽ കാൽസ്യവും ഇരുമ്പും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ ധാരാളം പോഷകങ്ങൾ നൽകും. ചീര, ബ്രൊക്കോളി എന്നിവ കഴിക്കുന്നത് നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായിക്കും.
മീൻ: ഒമേഗ 3 ഫാറ്റി ആസിഡുകൾ, സൾഫർ, പ്രോട്ടീൻ എന്നിവയുടെ മികച്ച ശ്രോതസ്സാണ് മീൻ. നഖത്തിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മീൻ കഴിക്കുന്നത് നല്ലതാണ്.
നട്സ്: വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, സിങ്ക് എന്നിവ നട്ടസിൽ നിന്ന് ലഭിക്കും. ഇവ ആരോഗ്യമുള്ള നഖങ്ങൾക്കും ബലമുള്ള ബദാം, വാൽനട്ട് പോലുള്ള നട്സുകൾ അസ്ഥികൾക്കും പ്രധാനമാണ്. ഓക്‌സിഡേറ്റീവ് നാശത്തെ ചെറുക്കാനും ചർമ്മത്തിലെ കേടുപാടുകളിൽ സംരക്ഷിക്കാനും സഹായിക്കും.
അവക്കാഡോ: നഖം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന കൊഴുപ്പുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ. വിറ്റാമിൻ സിയും അവക്കാഡോയിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചർമ്മത്തെ യുവത്വത്തോടെ നിലനിർത്തുകയും ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates