പ്രതീകാത്മക ചിത്രം 
Health

തണുപ്പായാൽ പഴം കഴിക്കാമോ? ​ഗുണവും ദോഷവും

പഴം ശരീരത്തിൽ കഫം ഉണ്ടാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് വാഴപ്പഴം. പൊട്ടാസിയം, കാൽസ്യം, മ​ഗ്നീഷ്യം, ഫൈബർ, നിരവധി വൈറ്റമിനുകളും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ സാന്ദ്രത നിലനിർത്താനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും ഊർജ്ജത്തിന്റെ തോത് കൂട്ടാനും വാഴപ്പഴം കഴിക്കുന്നത് സഹായിക്കുന്നു. എന്നാൽ തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതാണോ എന്നാണ് പലരുടെയും സംശയം.

തണുപ്പുകാലത്ത് ശാരീരിക പ്രവർത്തനങ്ങൾ പരിമിതമായതിനാൽ ദഹന പ്രക്രീയ തടസപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പഴം കഴിക്കുന്നത് വളരെ നല്ലതാണ്. പഴത്തിൽ അടങ്ങിയ ഫൈബർ ദഹന പ്രക്രീയ എളുപ്പത്തിലാക്കും.

കൂടാതെ ശീതകാലത്ത് എല്ലുകളുടെ ബലം മെച്ചപ്പെടുത്തുന്നതിന് പഴം അടങ്ങിയിരിക്കുന്ന കാൽസ്യം, മ​ഗ്നീഷ്യം സഹായിക്കും. മാത്രമല്ല ശരീരത്തിന് ഊർജ്ജം പകരാൻ പഴം കഴിക്കുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. പഴത്തിലെ പ്രകൃതിദത്ത പഞ്ചസാരയും മ​ഗ്നീഷ്യവും നിങ്ങളെ ഉറങ്ങാൻ സഹായിക്കും.

എന്നാൽ പഴം ശരീരത്തിൽ കഫം ഉണ്ടാക്കുന്നതിനാൽ ജലദോഷം, ശ്വാസകേശ തടസം, സൈനസൈറ്റിസ് തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ പഴം കഴിക്കുന്നത് പരിമിതപ്പെടുത്തണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു