Lunch timing Meta AI Image
Health

ഉച്ചഭക്ഷണം വൈകുന്നേരമാണോ കഴിക്കുന്നത്? ആരോ​ഗ്യത്തിന് 'പണി' കിട്ടും

ഭക്ഷണം വൈകി കഴിക്കുന്നതു മൂലമുണ്ടാകുന്ന കഠിന വിശപ്പ് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ഏകാ​ഗ്രതയെയും ബാധിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

ക്ഷണം കഴിക്കാൻ സമയക്രമം പാലിക്കണമെന്നാണെങ്കിലും പല‍‍ർക്കും അത് സാധിക്കണമെന്നില്ല. ഉച്ചഭക്ഷണം വൈകുന്നേരം മൂന്നു മണിക്കും നാല് മണിക്കും പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ആരോ​ഗ്യത്തിന് അത് അത്ര സുരക്ഷിതമാകണമെന്നില്ല. ഈ ശീലം ശരീരത്തിലെ മെറ്റബോളിസം മന്ദ​ഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനും കാരണമാകുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഭക്ഷണക്രമത്തിനിടയിലെ ദൈർഘ്യം നീളുമ്പോൾ വയറ്റിൽ ആസിഡ് ഉൽപ്പാദനം വർധിക്കുകയും, ഇത് നെഞ്ചെരിച്ചിൽ, ​ഗ്യാസ്, അസിഡിറ്റി, എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല, അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് ഇത് നയിക്കുകയും ചെയ്യുന്നു. ഭക്ഷണം വൈകി കഴിക്കുന്നതു മൂലമുണ്ടാകുന്ന കഠിന വിശപ്പ് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ഏകാ​ഗ്രതയെയും ബാധിക്കുന്നു.

ഉച്ചഭക്ഷണം കഴിക്കാൻ ഏറ്റവും നല്ല സമയം ഉച്ചയ്ക്ക് 12.30 നും 1.30നും ഇടയിലാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമിടയിൽ ഏകദേശം 4-5 മണിക്കൂർ ഇടവേള മാത്രമേ ഉണ്ടാകാവൂ. ഉച്ചയ്ക്ക് 3 മണിയ്ക്ക് ശേഷമുള്ള ഭക്ഷണം നിങ്ങളുടെ ഉറക്കത്തെയും രാത്രിയിലെ ദഹനത്തെയും ഒരുപോലെ ബാധിക്കും. ആരോ​ഗ്യം മെച്ചപ്പെടുത്തണമെങ്കിലും മെറ്റബോളിസം നിയന്ത്രിക്കേണ്ടതുണ്ട്. വൈകി ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ മന്ദ​ഗതിയിലാക്കും.

Eating Habits: When should we eat lunch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പാതയില്‍ സിപിഎമ്മും; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍വേ

പത്തുവര്‍ഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

'നമുക്ക് പിരിയാമെന്ന് പറഞ്ഞ് അവൾ പോയി'; ബ്രേക്ക്അപ്പിനെക്കുറിച്ച് സിദ്ധാന്ത് ചതുർവേദി

വാംഖ‍ഡെയിലെ, 'മാന്ത്രികനായ സൂര്യ'!

സീതപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ ഗുണങ്ങൾ എന്തൊക്കെ?

SCROLL FOR NEXT