പ്രമേഹ രോ​ഗിയാണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെ

പ്രമേഹ രോഗികൾ ബ്രേക്ക്ഫാസ്റ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ പ്ലേറ്റിന്റെ പകുതില്‍ കൂടുതല്‍ ഭാഗം പച്ചക്കറിയാകാന്‍ ശ്രദ്ധിക്കുക.
BREAKFAST
BREAKFASTMeta AI Image
Updated on
1 min read

ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോ​ഗികളുള്ള രാജ്യം ഇന്ത്യയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി ജീവിതശൈലിയിൽ പല മാറ്റങ്ങളും ശീലിക്കുന്നവരുണ്ട്. അതിൽ പ്രധാനം ഭക്ഷണക്രമമാണ്. പ്രമേഹ രോഗികളുടെ ഭക്ഷണക്രമത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടതെന്നതാണ് ഒരു വെല്ലുവിളി.

ഒരു ​ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണമെന്നതിൽ തർക്കമില്ല. എന്നാൽ പ്രമേഹ രോ​ഗികൾക്ക് പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മെറ്റബോളിസം, ഊര്‍ജ്ജനില കൈകാര്യം ചെയ്യുന്നതില്‍ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്‌ക്കൊക്കെ പ്രഭാത ഭക്ഷണം കാര്യമായി സ്വാധീനം ചെലുത്തുന്നുണ്ട്. ബ്രേക്ക്ഫാസ്റ്റ് മുടക്കാത്തവരിൽ ടൈപ്പ് 2 പ്രമേഹ സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് ദിവസം മുഴുവനുമുള്ള ഗ്ലൂക്കോസ് സ്‌പൈക്ക് കുറയ്ക്കാന്‍ സഹായിക്കുന്നു. ഉച്ച ഭക്ഷണം വരെ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും ഇത് പ്രധാനമാണ്.

പ്രമേഹക്കാര്‍ക്കുള്ള ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ്

ഏതെങ്കിലും പഴം അല്ലെങ്കിൽ ഒരു മുട്ട മാത്രം കഴിച്ചതു കൊണ്ട് ബ്രേക്ക്ഫാസ്റ്റ് പൂർണമാകില്ല. എന്നാൽ അവ ബ്രേക്ക്ഫാസ്റ്റിന്റെ ഒരു ഭാ​ഗമാകവുന്നതാണ് താനും. കൂടാതെ സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞതും നാരുകള്‍ അടങ്ങിയതുമായ പഴങ്ങള്‍ വേണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താൻ. അവ വയറുനിറഞ്ഞ തോന്നല്‍ ഉണ്ടാക്കും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഏറ്റവും പ്രധാനം, അവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.

BREAKFAST
കൊളസ്ട്രോളും ഷു​ഗറും വരുതിയിലാക്കും, നിസാരക്കാരനല്ല ഈ 'പിങ്ക്' വെള്ളം, പതിമുഖത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

പ്രമേഹ രോഗികൾ ബ്രേക്ക്ഫാസ്റ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ പ്ലേറ്റിന്റെ പകുതില്‍ കൂടുതല്‍ ഭാഗം പച്ചക്കറിയാകാന്‍ ശ്രദ്ധിക്കുക. കാല്‍ ഭാഗം പ്രോട്ടീൻ ഭക്ഷണമായിരിക്കണം അതിനൊപ്പം കുറച്ച് കാര്‍ബോഹൈഡ്രേറ്റും ആവശ്യമാണ്. ഈയൊരു കോമ്പിനേഷന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും.

BREAKFAST
രക്തസമ്മർദം കൃത്യമായി അറിയാൻ, ഇരുക്കുന്നതിനെക്കാൾ നല്ലത് കിടക്കുത്

നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഓട്‌സും പുഴുങ്ങിയ മുട്ടയും റോസ്റ്റ് ചെയ്ത പച്ചക്കറികളും ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാം. ഇല്ലെങ്കില്‍ മുട്ടയും പച്ചക്കറികളും ചേര്‍ത്ത സാലഡ് നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് ഹെല്‍ത്തിയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ശരിയായ സമയമുണ്ടോ?

ബ്രേക്ക്ഫാസ്റ്റ് കഴിക്കാനുള്ള സമയം വ്യക്തികളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ബ്രേക്ക്ഫാസ്റ്റിനായി ശരിയായ സമയം എന്നൊന്നില്ല. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക എന്നതാണ് ഉത്തമം.

Summary

THIS Is The Best Time To Eat Breakfast If You Have Diabetes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com