Food poison  Meta AI Image
Health

ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കാറുണ്ടോ?

വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം.

Author : സമകാലിക മലയാളം ഡെസ്ക്

രാത്രി ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുക ഇപ്പോൾ മിക്ക വീടുകളിലും പതിവാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ആരോ​ഗ്യത്തിന് പണി കിട്ടാനും സാധ്യതയുണ്ട്.

വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല.

അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ ബക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്.

സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം ഉണ്ടാവുക. കൂടാതെ ഫ്രിജിൽ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജിൽ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്.

ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.

Eating left over rice may cause Food poison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ