പ്രതീകാത്മക ചിത്രം 
Health

എന്നും നട്സ് കഴിക്കാം; മൂഡ് മെച്ചപ്പെടും, വിഷാദരോഗ സാധ്യത കുറയ്ക്കാം 

ബദാം, കശുവണ്ടി, വാൾനട്ട്, ഹേസൽനട്ട്, പിസ്‌ത തുടങ്ങിയ നട്സ് വിഭവങ്ങൾ ദിവസേന കഴിക്കുന്നത്‌ വിഷാദരോഗ സാധ്യത കുറയ്‌ക്കും

Author : സമകാലിക മലയാളം ഡെസ്ക്

ട്സ് കഴിക്കുന്നതിന്റെ ആരോ​ഗ്യ​ഗുണങ്ങളേക്കുറിച്ചൊക്കെ അറിയാമെങ്കിലും പലരും ഇക്കാര്യം മറന്നുപോകുന്നത് പതിവാണ്. എന്നാൽ ഇനി ഓർത്തിരുന്നു നട്സ് കഴിക്കാൻ ഇതാ പുതിയൊരു കാരണം കൂടി. ബദാം, കശുവണ്ടി, വാൾനട്ട്, ഹേസൽനട്ട്, പിസ്‌ത തുടങ്ങിയ നട്സ് വിഭവങ്ങൾ ദിവസേന കഴിക്കുന്നത്‌ വിഷാദരോഗ സാധ്യത കുറയ്‌ക്കുമെന്നാണ് പുതിയ പഠനം. 30 ഗ്രാം നട്‌സ്‌ ദിവസവും കഴിച്ചാൽ വിഷാദരോഗ സാധ്യത 17 ശതമാനം വരെ കുറയ്‌ക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. 

നട്‌സിലുള്ള ഫൈറ്റോകെമിക്കലുകൾക്ക്‌ ആന്റി ഇൻഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ്‌ ഗുണങ്ങളുണ്ടെന്നും ഇത്‌ മാനസികാരോഗ്യം വർധിപ്പിക്കുമെന്നുമാണ് ​ഗവേഷകർ പറയുന്നത്. അർജിനൈൻ, ഗ്ലൂട്ടമൈൻ, സെറൈൻ, ട്രിപ്‌റ്റോഫാൻ പോലുള്ള അമിനോ ആസിഡുകളും മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകളും വൈറ്റമിൻ ഇയും അടങ്ങിയിട്ടുള്ള നട്സ് ശാരീരിക, മാനസിക ആരോഗ്യത്തിന്‌ നല്ലതാണ്‌. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT