Omlet in airfryer Meta AI Image
Health

എണ്ണ ആവശ്യമില്ല, എയർ ഫ്രയറിൽ ഇനി ഓംലെറ്റ് അടിക്കാം

മുട്ടയുടെ എല്ലാവശവും ഒരുപോലെ പാകമായി കിട്ടാനും ഈ രീതി നല്ലതാണ്.

സമകാലിക മലയാളം ഡെസ്ക്

യര്‍ഫ്രയറില്‍ മുട്ടയോ, എന്നാണോ ചിന്തിക്കുന്നത്? മറ്റ് രീതികളില്‍ പാകം ചെയ്യുന്നതിനെക്കാള്‍ സുരക്ഷിതവും ആരോഗ്യകരവുമായും എയര്‍ഫ്രയറില്‍ മുട്ട പാകം ചെയ്‌തെടുക്കാം. എയര്‍ഫ്രയറില്‍ മുട്ട പാകം ചെയ്യുന്നതിന് അധികം വെള്ളമോ എണ്ണയോ ആവശ്യമായി വരുന്നില്ല.

എണ്ണ കുറവായതുകൊണ്ട് തന്നെ, കലോറി കുറവും പ്രോട്ടീന്‍ കൂടുതലുമായിരിക്കും. മുട്ടയുടെ എല്ലാവശവും ഒരുപോലെ പാകമായി കിട്ടാനും ഈ രീതി നല്ലതാണ്.

എയര്‍ഫ്രയറില്‍ മുട്ട റെസിപ്പികള്‍

മുട്ട പുഴുങ്ങിയെടുക്കാം

എയർ ഫ്രയറിൽ മുട്ട പുഴുങ്ങാൻ വെള്ളം ആവശ്യമില്ലായെന്നതാണ് പ്രത്യേകത. മാത്രമല്ല, എളുപ്പത്തിൽ മുട്ടയുടെ തൊലി കളയുകയും ചെയ്യാം.

എങ്ങനെ പാകം ചെയ്യാം

എയർ ഫ്രയർ 138 ഡിഗ്രി സെൽഷ്യസ് പ്രീഹീറ്റ് ചെയ്യുക. മുട്ടകൾ നേരിട്ട് റാക്കിലോ വയ്ക്കാം. 12 മുതൽ 13 മിനിറ്റുകൾ സെറ്റ് ചെയ്തു വയ്ക്കുന്നത് മുട്ടുകൾ പൂർണമായും വെന്തു കിട്ടാൻ സഹായിക്കും. എയർഫ്രയറിൽ നിന്ന് എടുത്തതിന് പിന്നാലെ തണുത്ത വെള്ളത്തിലേക്ക് മാറ്റാം. ശേഷം എളുപ്പത്തിൽ തോട് പൊളിച്ചെടുക്കാവുന്നതാണ്.

മുട്ട വാട്ടിയെടുക്കാം

മഞ്ഞക്കരു ക്രീമി ഘടനയിൽ കിട്ടാൻ ഈ രീതി മികച്ചതാണ്. ടോസ്റ്റുകൾ ഉണ്ടാക്കാൻ നല്ലതാണ്.

എങ്ങനെ പാകം ചെയ്യാം

എയർ ഫ്രയർ 138 ഡിഗ്രി സെൽഷ്യസ് പ്രീഹീറ്റ് ചെയ്യുക. ഒൻപതു മുതൽ 10 മിനിറ്റ് വേവിച്ച ശേഷം അഞ്ച് മിനിറ്റ് തണുത്ത വെള്ളത്തിൽ വയ്ക്കാം. ശേഷം തൊലി കളഞ്ഞു കഴിക്കാവുന്നതാണ്.

സ്ക്രാംബിൾഡ് എഗ്ഗ്സ്

എവിടെയും ഒട്ടിപിടിക്കാതെ എയർ ഫ്രയറിൽ മൃദുവായി മുട്ട ചിക്കിയെടുക്കാം. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണിത്.

എങ്ങനെ പാകം ചെയ്യാം

എയർ ഫ്രയർ 149 ഡിഗ്രി സെൽഷ്യസ് പ്രീഹീറ്റ് ചെയ്യുക. മൂന്ന് മുട്ടകൾ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് അടിക്കുക. ശേഷം എണ്ണ പുരട്ടിയ കേക്ക് പാനിലോ ഓവൻ-സേഫ് ഡിഷിലോ എയർ ഫ്രയറിനുള്ളിൽ വയ്ക്കാം. ഇടവേളകളിൽ വേവിക്കാം, ഓരോ ഒരു മിനിറ്റ് അല്ലെങ്കിൽ രണ്ട് മിനിറ്റ് കഴിമ്പോൾ നന്നായി ഇളക്കി ചിക്കിയെടുക്കാം. ആവശ്യമെങ്കിൽ ഉള്ളയും പച്ചമുളകുമൊക്കെ അരിഞ്ഞു ചേർക്കാവുന്നതാണ്.

ഓംലെറ്റ്

അധികം എണ്ണ തൊടാതെ തന്നെ നല്ല ഓംലെറ്റ് എയർഫ്രയറിൽ പൊരിച്ചെടുക്കാം.

എങ്ങനെ പാകം ചെയ്യാം

എയർഫ്രയർ 177 ഡിഗ്രി സെൽഷ്യസ് പ്രീഹീറ്റ് ചെയ്യുക. ഒരു മിനി കേക്ക് പാനിൽ അൽപം എണ്ണയോ ബട്ടറോ തടവിയെ ശേഷം, മുട്ട പൊട്ടിച്ചു ഒഴിക്കുക. പൂർണമായും വെന്തു കിട്ടാൻ അഞ്ച് മിനിറ്റ് വെയ്ക്കുക. ശേഷം കഴിക്കാവുന്നതാണ്.

എയർ ഫ്രയറിൽ മുട്ട പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • എയർ ഫ്രയറിൽ മുട്ടകൾ തിക്കിവയ്ക്കരുത്. ഇത് അസമമായി മുട്ടകൾ വെന്തു പോകാൻ കാരണമാകുന്നു.

  • ഓവൻ-സേഫ് പാത്രങ്ങൾ മാത്രം ഉപയോഗിക്കുക

  • 149-ഡിഗ്രി സെൽഷ്യസ് മുകളിൽ ചൂടായാൽ മുട്ടകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

  • വേവിച്ച ശേഷം മുട്ട തണുത്ത വെള്ളത്തിൽ വയ്ക്കണം.

എയർ ഫ്രയറിൽ മുട്ട പാകം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ:

  • പ്രീഹീറ്റ് ഒഴിവാക്കുന്നത് മുട്ട ശരിയായ രീതിയിൽ വെന്തുകിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

  • ഫ്രിഡ്ജിൽ വെച്ച മുട്ട നേരിട്ട് എയർഫ്രയറിൽ ഉപയോ​ഗിക്കരുത്. സാധാരണ താപനിലയിൽ 10 മിനിറ്റ് വെച്ച ശേഷം മുട്ട എയർഫ്രയറിൽ പാകം ചെയ്യാം.

  • എയർഫ്രയറിൽ വേ​ഗത്തിൽ മുട്ട വേകും. അമിതമായി വേവിക്കരുത്.

Eggs cooking tips: Omlet in airfryer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

എസ്ഐആറിൽ കേരളത്തിന് നിർണായകം, കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ വേദിയില്‍ വന്‍ തീപിടിത്തം; ആയിരത്തിലേറെ പേരെ ഒഴിപ്പിച്ചു, കേന്ദ്രമന്ത്രിയടക്കം ഇന്ത്യന്‍ സംഘം സുരക്ഷിതര്‍

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

SCROLL FOR NEXT