Hair Colour, hyperpigmentation Pexels
Health

തലയിൽ പലനിറം, 'പണി' കിട്ടുന്നത് ചർമത്തിന്, ഹെയർ കളർ ഹൈപ്പർപി​ഗ്മെന്റേൻ ഉണ്ടാക്കുമോ?

ചർമത്തിന്റെ ചില ഭാ​ഗങ്ങൾ യഥാർഥ നിറത്തെക്കാൾ കൂടുതൽ ഇരുണ്ടതായി കാണപ്പെട്ടുന്ന അവസ്ഥയാണ് ഹൈപ്പര്‍പിഗ്മെന്‍റേഷന്‍.

സമകാലിക മലയാളം ഡെസ്ക്

ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ ഒഴിവാക്കാന്‍ പല ക്രീമുകളും അല്ലെങ്കില്‍ ട്രീറ്റ്മെന്‍റുകളും പരീക്ഷിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ സ്ഥിരമായ മാറ്റമൊന്നും ഈ ചികിത്സയ്ക്കോ ക്രീമിനോ നല്‍കാന്‍ സാധിച്ചെന്ന് വരില്ല. അതിനുള്ള അടിസ്ഥാന കാരണം ഒരുപക്ഷെ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന മറ്റ് ചിലതാകാം.

ചർമത്തിന്റെ ചില ഭാ​ഗങ്ങൾ യഥാർഥ നിറത്തെക്കാൾ കൂടുതൽ ഇരുണ്ടതായി കാണപ്പെട്ടുന്ന അവസ്ഥയാണ് ഹൈപ്പര്‍പിഗ്മെന്‍റേഷന്‍. ചർമത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകൾ അമിതമായി പ്രവർത്തിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഹൈപ്പർപിഗ്മെന്റേഷന് കാരണമാകുന്ന മൂന്ന് ഉത്പന്നങ്ങൾ

ഹെയർ കളർ

പല ഹെയർ ഡൈകളിലും പാരഫെനിലീൻഡയമീൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് ചൊറിച്ചിൽ, അലർജി, ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ എന്നിവയ്ക്ക് കാരണമാകും. ഇത് ഇറിറ്റന്റ് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ ലൈക്കൻ പ്ലാനസ് പിഗ്മെന്റോസസ് എന്നിവയിലേക്ക് നയിക്കും, മുഖത്തും കഴുത്തിലും പൂർണ്ണമായി ഹൈപ്പർപിഗ്മെന്റേഷൻ ഉണ്ടാകുന്ന അവസ്ഥയാണ്.

നെറ്റിയിൽ പുരട്ടുന്ന ബാം

തലവേദനയോ ജലദോഷമോ വരുമ്പോള്‍ ബാം പുരട്ടുന്ന ശീലം നമ്മള്‍ക്കുണ്ട്. ഇത് ഇറിറ്റന്റ് കോൺടാക്റ്റ് ഡെർമറ്റൈറ്റിസിനും പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷനും കാരണമാകും. ബാം പുരട്ടുന്നത് പതിവാക്കുന്നത് നെറ്റിയിൽ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാകും. ഇതില്‍ അടങ്ങിയിരിക്കുന്ന ചില ചേരുവകൾ ചർമത്തെ സൂര്യപ്രകാശം ഏൽക്കുമ്പോൾ കൂടുതൽ സെൻസിറ്റീവ് ആക്കുകയും കാലക്രമേണ പിഗ്മെന്റേഷന് കാരണമാകുകയും ചെയ്യും.

പെർഫ്യൂം

പെർഫ്യൂം ചർമത്തിൽ നേരിട്ട് സ്പ്രേ ചെയ്യുന്നതും പ്രശ്നമാണ്, പ്രത്യേകിച്ച് കഴുത്തില്‍. പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന ആൽക്കഹോളും സുഗന്ധ സംയുക്തങ്ങളും അൾട്രാവയലറ്റ് രശ്മികളുമായി പ്രതിപ്രവർത്തിച്ച് ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും. ഇത് ചർമത്തിന്റെ പല ഭാഗങ്ങളിലും നിറവ്യത്യാസമുണ്ടാക്കും.

Three everyday products that may cause hyperpigmentation on skin.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT