സമയവും പണവും മുടക്കി ജിമ്മിൽ പോകണമെന്നില്ല, എക്സർസൈസ് സ്നാക്കിങ് പരിശീലിക്കാം 
Health

സമയനഷ്ടവും ചെലവും; ജിമ്മിൽ പോകണമെന്നില്ല, വീട്ടിലിരുന്ന് ചെയ്യാം എക്സർസൈസ് സ്നാക്കിങ്

20 സെക്കന്റുകൾ ദൈർഘ്യമുള്ള ചെറു വ്യായാമങ്ങളാണ് എക്സർസൈസ് സ്നാക്കിങ്

സമകാലിക മലയാളം ഡെസ്ക്

ജിമ്മിൽ പോയാലെ ശരീരം നന്നാകൂ എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാ​ഗമാണ് നമ്മൾക്കിടയിൽ ഇന്നുമുള്ളത്. എന്നാൽ സമയവും കാശും മുടക്കി ജിമ്മിൽ പോകാൻ സൗകര്യമോ ഇഷ്ടമോ ഇല്ലാത്തവർ എന്തു ചെയ്യും? അങ്ങനെ ഉള്ളവർക്ക് ഇനി എക്സ്‌ർസൈസ് സ്നാക്കിങ് ചെയ്‌തു തുടങ്ങാം. സമയ നഷ്ടമോ പണം മുടക്കോ ഇല്ലാതെ തന്നെ നിങ്ങളുടെ ദൈംദിന ജോലികൾക്കിടയിൽ ചെയ്യാവുന്ന സിപിംൾ വ്യായാമ മുറകളാണിത്.

എന്താണ് എക്സർസൈസ് സ്നാക്കിങ്?

പ്രത്യേകിച്ച് ഉപകരണങ്ങളുടെ സഹായം ഇല്ലാതെ പല തവണയായി 20 സെക്കന്റുകൾ ദൈർഘ്യമുള്ള ചെറു വ്യായാമങ്ങളാണ് എക്സർസൈസ് സ്നാക്കിങ്. ഇതിനിടെ നിങ്ങൾക്ക് എത്ര മണിക്കൂറുകൾ വേണമെങ്കിലും വിശ്രമിക്കാം.

അഞ്ച് ലഘുവായ ഭാര വ്യായാമ മുറകളാണ് എക്സർസൈസ് സ്നാക്കിങ്ങിൽ ചെയ്യുന്നത്

1- കസേരയിൽ ഇരുന്നിട്ട് എഴുന്നേൽ‌ക്കൽ

2- ഇരുന്നിട്ട് കാൽ നീട്ടൽ

3- നിന്നു കൊണ്ട് വളഞ്ഞ് കാൽപാദം തൊടുക

4- നടക്കുക

5- കാലും കയ്യും കുത്തി നിൽക്കുക

ദിവസം മുഴുവൻ ഇടവിട്ട് ദൈനംദിന ജോലികൾക്കിടെയിൽ എളുപ്പത്തിൽ നിങ്ങൾക്കിത് ചെയ്യാവുന്നതാണ്. ഉദാ. ടിവി കാണുന്നതിനിടെ ഒന്നിൽ കൂടുതൽ ത‌വണ ഇരുന്നും എഴുന്നേറ്റും വ്യായാമം ചെയ്യാം. പാചകം ചെയ്യുന്നതിനിടെ മുറിക്കുള്ളിൽ രണ്ടോ മൂന്നോ റൗണ്ട് നടക്കാം. പ്രായമാകുന്തോറും പേശികളുടെ ബലം നഷ്ടമാവുകയും നടക്കാനോ നിൽക്കാനോ ബുദ്ധിമുട്ടുകയും ചെയ്യുന്നു. പേശീബലം നിലനിർത്തുന്നതിലൂടെ ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ഈ പ്രശ്നം കൂടുതൽ ഉണ്ടാവാൻ സാധ്യത. കാരണം സ്ത്രീകൾക്ക് പേശി പിണ്ഡവും ശക്തിയും പുരുഷന്മാരേക്കാൾ കുറവാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാല് ആഴ്ച ദിവസവും രണ്ട് തവണയിൽ കൂടുതൽ എക്സർസൈസ് സ്നാക്കിങ് ചെയ്യുന്നത് മുതിർന്നവരിൽ പ്രതിരോധ ശേഷി കൂട്ടിതയായി പഠനം തെളിയിക്കുന്നു. ഒരു മിനിറ്റ് ഇടവേളയിൽ ഒരു മിനിറ്റ് വീതം ഈ അഞ്ച് വ്യായാമ മുറകളും, വെറും ഒൻപത് മിനിറ്റ് നീണ്ടു നിന്ന ഹ്രസ്വവും ലളിതവുമായ വ്യായാമ സെഷനുകൾ നാലാഴ്ചയ്ക്ക് ശേഷം മുതിർന്നവരിൽ കസേരയിൽ നിന്ന് എഴുന്നേൽക്കാനുള്ള കഴിവ് 31% വർധിപ്പിക്കാൻ സഹായിച്ചതായി കണ്ടെത്തി. കാലുകൾ ബലമുള്ളതാവുകയും പേശികളുടെ കരുത്ത് മെച്ചപ്പെടുകയും ചെയ്തതായും ​ഗവേഷകർ പറയുന്നു.

വ്യായാമം ചെയ്യുന്തോറും ഭാവിയിൽ നിങ്ങൾ വ്യായാമം തുടരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്‍ പഠനങ്ങൾ പറയുന്നു. ചെറിയ കാൽവെപ്പുകൾ മികച്ച നേട്ടത്തിലേക്ക് നയിക്കും. ദീർഘ നേരം ഇരിക്കുന്നത് പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതേസമയം എക്സ്‌ർസൈസ് സ്നാക്കിങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. കൂടാതെ ഓസ്റ്റിയോപൊറോസിസ് രോ​ഗം സ്ഥിരീകരിച്ചവർക്ക് എക്സ്ർസൈസ് സ്നാക്കിങ്ങിലൂടെ ബാലൻസ്, ബലം, അസ്ഥി സാന്ദ്രത എന്നിവ മെച്ചപ്പെടുത്താനാകും. ഇത് വീഴ്ചയ്ക്കും ഒടിവുകൾ സംഭവിക്കാനുമുള്ള സാധ്യത കുറയ്ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT