പ്രായം കൂടുന്നത് മൂലം കണ്ണിന് ഉണ്ടാകുന്ന രോഗമാണ് പ്രെസ്ബയോപിയ ഫയൽ
Health

ഇനി റീഡിങ് ഗ്ലാസില്ലാതെയും വായിക്കാം; ഐ ഡ്രോപ്പ്‌സിന് അനുമതി, രാജ്യത്ത് ആദ്യം, ഒക്ടോബറോടെ വിപണിയില്‍

റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന്‍ സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്‌സ്) ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന്‍ സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്‌സ്) ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി. ചൊവ്വാഴ്ച, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പൈലോകാര്‍പൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 'പ്രെസ്വു' എന്ന ഐ ഡ്രോപ്പിനാണ് അനുമതി നല്‍കിയത്.

വസ്തുക്കളെ അടുത്ത് കാണാന്‍ സഹായിക്കുന്ന കൃഷ്ണമണിയുടെ വലിപ്പം കുറച്ച് 'പ്രെസ്ബയോപിയ' എന്ന രോഗത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്. പ്രായം കൂടുന്നത് മൂലം കണ്ണിന് ഉണ്ടാകുന്ന രോഗമാണ് പ്രെസ്ബയോപിയ. അടുത്തുള്ള വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കണ്ണിനുള്ള കഴിവിന് വീക്കം സംഭവിക്കുന്നതാണ് അവസ്ഥ. പ്രായവുമായി ബന്ധപ്പെട്ട ഈ അസുഖം സാധാരണയായി 40കളുടെ മധ്യത്തിലാണ് കണ്ടുവരുന്നത്. 60കളുടെ അവസാനമാകുമ്പോള്‍ കൂടുതല്‍ വഷളാവുന്നതായാണ് കണ്ടുവരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരുന്നിന്റെ ഒരു തുള്ളി 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിന്റെ ഫലം അടുത്ത ആറ് മണിക്കൂര്‍ വരെ തുടരും. എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പറഞ്ഞു. ആദ്യത്തെ തുള്ളി ഒഴിച്ച് മൂന്ന് മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ തുള്ളിയും ഒഴിച്ചാല്‍, ഇതിന്റെ ഗുണം കൂടുതല്‍ നേരത്തേയ്ക്ക് നീണ്ടുനില്‍ക്കുമെന്ന് എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഫാര്‍മസികളില്‍ മരുന്ന് ലഭ്യമാകും. 350 രൂപയാണ് വില. 40 മുതല്‍ 55 വയസ്സുവരെയുള്ള ആളുകള്‍ക്ക് മിതമായതും ഇടത്തരവുമായ പ്രെസ്ബയോപിയയുടെ ചികിത്സ ലക്ഷ്യമിട്ടാണ് മരുന്ന് വിപണിയില്‍ എത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു.

രാജ്യത്ത് 250ലധികം രോഗികളിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. റെഗുലേറ്ററി ഏജന്‍സിക്ക് ഫലം സമര്‍പ്പിച്ചിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് അംഗീകരിച്ച വിദഗ്ധ സമിതി മരുന്നിന് അംഗീകാരം നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു. പരീക്ഷണത്തിന് വിധേയമായ രോഗികളില്‍ 82 ശതമാനം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കമ്പനി അവകാശപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍