ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

ഒരു വര്‍ഷത്തില്‍ വാലറ്റ് ഉപയോഗിച്ച് ഇടപാട് നടത്തിയില്ലെങ്കില്‍ 100 രൂപ പിഴയീടാക്കും
PhonePe wallet inactive? You will now be fined for not using it
PhonePeഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ആക്ടീവ് അല്ലാത്ത വാലറ്റുകള്‍ക്ക് പിഴ ഈടാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഫോണ്‍പേ. സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദത്തിലും 'വാലറ്റ് ഇനാക്ടിവിറ്റി മെയിന്റനന്‍സ് ഫീസ്' എന്ന പേരില്‍ 100 രൂപയാണ് പിഴ ഈടാക്കുക.

ഒരു വര്‍ഷത്തില്‍ വാലറ്റ് ഉപയോഗിച്ച് ഇടപാട് നടത്തിയില്ലെങ്കില്‍ 100 രൂപ പിഴയീടാക്കും. വാലറ്റില്‍ പിഴയീടാക്കുന്ന സമയത്ത് 100 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍ നിന്ന് നേരിട്ട് പണം പിഴയിനത്തിലേക്ക് വരവുവെക്കും. അത്രയും തുക വാലറ്റിലില്ലെങ്കില്‍ ഉള്ള തുക പിഴയായി ഈടാക്കുമെന്നും ഫോണ്‍പേ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ വാലറ്റ് ബാലന്‍സും ഡെബിറ്റ് ചെയ്യപ്പെടുകയും വാലറ്റ് ബാലന്‍സ് പൂജ്യമായി മാറുകയും ചെയ്യും,. ബാലന്‍സ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും ഫോണ്‍ പേ അറിയിച്ചു.

PhonePe wallet inactive? You will now be fined for not using it
ഒറ്റയടിക്ക് ഒലിച്ചുപോയത് 1.3 ലക്ഷം കോടി രൂപ, ഐടി ഓഹരികളില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് കൂപ്പുകുത്തി, ആക്‌സെഞ്ചറില്‍ കുരുങ്ങി വിപണി

'ഇനാക്ടീവ്' വാലറ്റിന്റെ മാനദണ്ഡം എന്താണ്?

കഴിഞ്ഞ 365 ദിവസത്തിനുള്ളില്‍ ഒരു ഉപയോക്താവ് ഫോണ്‍ പേ വാലറ്റ് വഴി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെങ്കില്‍ വാലറ്റിനെ 'ഇനാക്ടീവ്' എന്ന് അടയാളപ്പെടുത്തും. ഫോണ്‍പേ ആപ്ലിക്കേഷനില്‍ പ്രവേശിക്കുക, യുപിഐ ഇടപാടുകള്‍ നടത്തുക, ഓണ്‍-ആപ്പ് കാറ്റഗറി പേയ്മെന്റുകള്‍ നടത്തുക, അല്ലെങ്കില്‍ റീചാര്‍ജ്, ബില്‍ പേയ്മെന്റുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോണുകള്‍, ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ മറ്റേതെങ്കിലും വാലറ്റ് ഇതര ഇടപാടുകള്‍, കെവൈസി നല്‍കല്‍ എന്നി പ്രവര്‍ത്തനങ്ങള്‍ ചെയ്താലും പിഴയില്‍ നിന്നും രക്ഷാപ്പെടാനാവില്ല.

ഫോണ്‍പേ എന്തിനാണ് നിഷ്‌ക്രിയ വാലറ്റ് ഫീസ് ഈടാക്കുന്നത്?

വാലറ്റ് ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ പണമീടാക്കുന്നതിന് 15 ദിവസം മുമ്പ് ഫോണ്‍പേ മുന്നറിയിപ്പ് നല്‍കും. 15 ദിവസത്തിനുള്ളില്‍ വാലറ്റ് വഴി ഇടപാട് നടത്തിയാല്‍ പിഴയില്‍ നിന്നും രക്ഷപ്പെടാമെന്നും ഫോണ്‍പേ അറിയിച്ചു. ആപിന്റെ മെയിന്റിനന്‍സ് ഉള്‍പ്പടെയുള്ള ചെലവുകള്‍ക്കായി പിഴ തുക വിനിയോഗിക്കുമെന്നും ഫോണ്‍പേ അറിയിച്ചിട്ടുണ്ട്.

ഈ കാലയളവില്‍ ഉപയോക്താവ് വാലറ്റ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട് പൂര്‍ത്തിയാക്കുകയാണെങ്കില്‍, ഫോണ്‍പേ വാലറ്റ് സ്റ്റാറ്റസ് 'ആക്റ്റീവ്' ആയി മാറ്റുകയും ഉപയോക്താവില്‍ നിന്ന് യാതൊരു ഫീസും ഈടാക്കുകയില്ല. മുന്നറിയിപ്പ് നല്‍കി 15 ദിവസമായിട്ടും അവഗണിച്ചാല്‍ 15 ആം ദിവസമാണ് ഉപയോക്താവിന്റെ വാലറ്റ് ബാലന്‍സില്‍ നിന്ന് ഫീസ് കുറയ്ക്കുക.

Summary

PhonePe wallet inactive? You will now be fined for not using it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com