Fatty Liver Meta AI Image
Health

2050 ആകുമ്പോഴേക്കും ലോകത്ത് ഫാറ്റിലിവർ ബാധിതരുടെ എണ്ണം 200 കോടി കടക്കും, ലാൻസെറ്റ് പഠനം

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് 2050 ആകുമ്പോഴേക്കും 200 കോടിയിലേറെ ആളുകൾ ഫാറ്റിലിവർ ബാധിതരായിരിക്കുമെന്ന് ലാൻസെറ്റ് ​ഗ്ലോബലിന്റെ പഠനം. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന അവസ്ഥയാണ് ഇന്ന് വ്യാപകമായി കണ്ടുവരുന്ന കരളിനെ ബാധിക്കുന്ന രോഗമെന്നും പഠനത്തിൽ പറയുന്നു.

കഴിഞ്ഞ 30 വർഷത്തിനിടെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് അഥവാ എംഎഎസ്എൽഡി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുത്തനെ കൂടിയതായി ​ഗവേഷകർ പറയുന്നു. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, ടൈപ് 2 ഡയബറ്റിസ് കേസുകൾ കൂടുന്നത് എന്നിവയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്നും ദി ലാൻസെറ്റ് ഗ്യാസ്ട്രോഎൻട്രോളജി& ഹെപ്പറ്റോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നിലവിൽ 130 കോടിയോളം പേർ ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ട്. വരും ദശകങ്ങളിൽ ഈ നിരക്ക് വീണ്ടും കൂടും. 1990 മുതൽ രോഗനിരക്കിൽ 143 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2050 ആകുമ്പോഴേക്കും 200 കോടി ജനങ്ങളെ ബാധിക്കുക മാത്രമല്ല ആഗോളതലത്തിൽ അഞ്ചിലൊരാൾ എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിക്കുമെന്നും പഠനം പറയുന്നു.

ഉയർന്ന കലോറിയുള്ള ആഹാരരീതി, വ്യായാമം ഇല്ലാതിരിക്കൽ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. വർഷങ്ങളോളം ലക്ഷണങ്ങൾ നിശബ്ദമായി തുടരുകയും. രോഗലക്ഷണങ്ങൾ പ്രകടമാവുമ്പോഴേക്കും ലിവർ സിറോസിസ്, കാൻസർ തുടങ്ങിയവ സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ട്. ചില ഘട്ടങ്ങളിൽ കടുത്ത ക്ഷീണം, അടിവയറിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കാണാം. ചികിത്സ വൈകുന്നതോടെ ലിവർ ഫൈബ്രോസിസ്, സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കും.

എന്താണ്ട് ഫാറ്റി ലിവർ

കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്.

വയറുവേദന, ‌വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.

ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും.

Fatty liver disease prevention and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'തിരുമുടി അണിഞ്ഞ് ദൈവത്താറീശ്വരൻ', കച്ചേരിക്കാവ് ഭക്തിസാന്ദ്രം; അടി ഉത്‌സവത്തിൽ പങ്കെടുത്ത് ആയിരങ്ങൾ ( വീഡിയോ )

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആരുടെയും പക്ഷം പിടിക്കാനില്ല; ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും; പ്രവര്‍ത്തകരുടെ വീര്യം കെടുത്തരുതെന്ന് മുസ്ലീം ലീഗ്‌

നിഖിലിനൊപ്പം സംയുക്തയും; പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'വിലെ "വാ വാ വീരവ" ഗാനം പുറത്ത്

പടക്കം പൊട്ടിച്ചു, കെ കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പരിക്ക്; ബോംബെന്ന് പ്രചാരണം

SCROLL FOR NEXT