Fenugreek water Pinterest
Health

കുടവയറു കുറയ്ക്കാൻ ചില ഉലുവ പ്രയോ​ഗങ്ങൾ

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഉലുവ.

Author : സമകാലിക മലയാളം ഡെസ്ക്

കുടവയറിന്റെ ചാട്ടം കുറയ്ക്കാൻ ജിമ്മിൽ പെടാപ്പാട് പെടുന്നവർ നിരവധിയുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമവും, അലസമായ ജീവിതശൈലി എന്നിങ്ങനെ കുടവയറിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഉലുവ. ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനില്‍ക്കുന്ന വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ ഉപഭോഗം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു.

നാരുകൾക്ക് പുറമേ, ഉലുവയിൽ നല്ല അളവിൽ ചെമ്പ്, റൈബോഫ്ലേവിൻ, വിറ്റാമിൻ എ, ബി6, സി, കെ, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളിൽ നിന്ന് ധാരാളം ഗുണങ്ങൾ നൽകുന്നു.

ഉലുവ എങ്ങനെ ഉപയോ​ഗിക്കാം

തലേന്ന് രാത്രി ഉലുവ കുതിർത്ത് വെച്ച വെള്ളം രാവിലെ ചെറുതായി ചൂടാക്കി അരിച്ചെത്ത് കുടിക്കാവുന്നതാണ്. ഇത് കുടവയർ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

Fenugreek may reduse bellyfat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT