ഉറക്കം കിട്ടാൻ അൽപം ചായ ആയാലോ?

കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഹെര്‍ബല്‍ ടീ
Herbel Tea
Herbel TeaMeta AI Image
Updated on
1 min read

​ഉറക്കമില്ലായ്മ ഇന്ന് ഉയർന്നു വരുന്ന വലിയൊരുപ്രശ്നമാണ്. മാറിയ ജീവിതശൈലിയും സമ്മർദവും ഭക്ഷണക്രമവുമെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്. ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പലരുടെ പല ടെക്നിക്കുകളും പരീക്ഷിക്കാറുണ്ട്.

അത്തരമൊരു ടെക്നിക് ആണ് ലൈഫ് സ്റ്റൈൽ ആന്റ് വെൽനെസ് പരിശീലകൻ ലൂക്ക് കൊട്ടിൻഹോ സോഷ്യല്ർമീഡിയയിലൂടെ പറയുന്നത്. കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജാതിക്ക എന്നിവ ചേര്‍ത്ത് ഉണ്ടാക്കാവുന്ന ഹെര്‍ബല്‍ ടീ വൈകുന്നേരം കുടിക്കുന്നത് രാത്രി മികച്ച ഉറക്കത്തിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

Herbel Tea
സവാളയിലെ പൂപ്പൽ അപകടകാരിയോ? ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇത് പേശികളെ വിശ്രമിക്കാനും ശാന്തമാക്കാനും സഹായിക്കും. രാത്രി ഉറക്കം മെച്ചപ്പെട്ടാഷ പകൽ ഉന്മേഷമുള്ളതാക്കാം. ഈ ഹെർബൽ ടീ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണെന്നാണ് ലൂക്ക് പറയുന്നു.

തയ്യാറാക്കെണ്ട വിധം

ജാതിക്ക (ഒന്ന്), കറുവപ്പട്ട (ഒരു ചെറിയ കഷ്ണം), ജീരകം (ഒരു ടീസ്പൂണ്‍), ഏലക്ക (രണ്ട് എണ്ണം പൊടിച്ചത്) എന്നിവ തിളച്ച വെള്ളത്തിലേക്ക് ഇടുക. തണുത്ത ശേഷം കുടിക്കുന്നതാണ് നല്ലത്.

Herbel Tea
ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

ഉറക്കം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഉറങ്ങുന്നതിന് മുൻപ് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക.

  • കഫീൻ അടങ്ങിയ പാനീയങ്ങള്‍ വൈകുന്നേരങ്ങളിൽ ഒഴിവാക്കുക.

  • രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികള്‍ ശാന്തമാകാൻ സഹായിക്കും.

  • ഉറങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുൻപ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക.

  • ലൈറ്റ് ഇട്ടുകൊണ്ട് ഉറങ്ങുന്ന ശീലം ഒഴിവാക്കുക.

Summary

Herbel Tea for better Sleep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com