Fenugreek pexels
Health

വീട്ടിൽ ഉലുവ ഉണ്ടോ? കുടവയർ കുറയ്ക്കാം ഈസി ആയി

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഉലുവ.

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറഞ്ഞാലും കുടവയർ കുറയ്ക്കാനാണ് പ്രയാസം. വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, ഉദാസീനമായ ജീവിതശൈലി എന്നിങ്ങനെ കുടവയർ ഉണ്ടാകുന്നതിന് പിന്നിലെ ഘടകങ്ങള്‍ പലതാണ്. വന്നു പോയി കഴിഞ്ഞാല്‍ അത്ര വേഗമൊന്നും കുറയ്ക്കാനും കഴിയില്ല എന്നതാണ് കുടവയറിന്‍റെ മറ്റൊരു പ്രശ്നം.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഉലുവ. ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനില്‍ക്കുന്ന വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ ഉപഭോഗം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു.

നാരുകൾക്ക് പുറമേ, ഉലുവയിൽ നല്ല അളവിൽ ചെമ്പ്, റൈബോഫ്ലേവിൻ, വിറ്റാമിൻ എ, ബി6, സി, കെ, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളിൽ നിന്ന് ധാരാളം ഗുണങ്ങൾ നൽകുന്നു.

ഉലുവ എങ്ങനെ ഉപയോ​ഗിക്കാം

തലേന്ന് രാത്രി ഉലുവ കുതിർത്ത് വെച്ച വെള്ളം രാവിലെ ചെറുതായി ചൂടാക്കി അരിച്ചെത്ത് കുടിക്കാവുന്നതാണ്. ഇത് കുടവയർ കുറയുന്നതിന് ഫലപ്രദമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

Fenugreek water helps to reduce belly fat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ റീഫണ്ടായി നല്‍കിയത് 610 കോടി; വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുന്നതായി കേന്ദ്രം

കരിയറില്‍ ആദ്യം! ലാന്‍ഡോ നോറിസ് ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍

ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, യുവതി പിടിയില്‍

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

SCROLL FOR NEXT