Fenugreek Water Pinterest
Health

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാമോ? ഗുണവും ദോഷവും

അടുക്കളയിൽ സാധാരണ ഉപയോ​ഗിക്കുന്ന ഉലുവയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന് ആയുർവേദവും ചില പഠനങ്ങളും സൂചിപ്പിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

രാവിലെ വെറും വയറ്റിൽ ഉലുവവെള്ളം കുടിക്കുന്ന ശീലം ഇപ്പോൾ ചെറുപ്പക്കാരുൾപ്പെടെ ഉള്ളവരിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. അടുക്കളയിൽ സാധാരണ ഉപയോ​ഗിക്കുന്ന ഉലുവയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന് ആയുർവേദവും ചില പഠനങ്ങളും സൂചിപ്പിക്കുന്നു. ഇതിൽ ശരീരഭാരം നിയന്ത്രിക്കുന്നതു മുതൽ ദഹനം മെച്ചപ്പെടുത്തുന്നതു വരെ ഉൾപ്പെടുന്നു. എന്ന് കരുതി എല്ലാവർക്കും ഉലുവ വെള്ളം ​ഗുണകരമാകണമെന്നില്ല. ഉലുവ വെള്ളത്തിന്റെ ​ഗുണവും ദോഷവും അറിയാം.

ഉലുവ വെള്ളം

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ തലേന്ന് രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. രാവിലെയാകുമ്പോൾ ഉലുവ വെള്ളം റെഡി.

വെറും വയറ്റിൽ ഉലുവവെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും

ഉലുവയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിച്ചേക്കാം. വയറുവീക്കം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയാനും സഹായകരമാണ്.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കാം

ഉലുവയിലെ ലയിക്കുന്ന നാരുകൾ വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് അധികമായ ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രണം

ഉലുവയ്ക്ക് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. അതുകൊണ്ട് പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉലുവ വെള്ളം കുടിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കാം

ഉലുവയിലെ ചില ഘടകങ്ങൾ ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാം.

ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും

ചിലർക്ക് വേനൽക്കാലത്ത് ശരീരചൂട് കൂടുതലാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

മുടിക്കും ചർമത്തിനും ഗുണം

ഉലുവയിലെ ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും ചർമാരോഗ്യത്തിനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.

ഉലുവ വെള്ളത്തിന്റെ ദോഷങ്ങൾ

അമിതമായി കുടിച്ചാൽ വയറിളക്കം ഉണ്ടാകാം

ഉലുവയിൽ ഫൈബർ കൂടുതലായതിനാൽ അധികമായി ഉപയോഗിച്ചാൽ വയറിളക്കം, വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

രക്തത്തിലെ പഞ്ചസാര അമിതമായി കുറയാം

പ്രമേഹ മരുന്നുകൾ കഴിക്കുന്നവർ ഉലുവ വെള്ളം അധികമായി ഉപയോഗിച്ചാൽ ഷുഗർ ലെവൽ വളരെ താഴാൻ സാധ്യതയുണ്ട്. അതിനാൽ ഡോക്ടറുടെ നിർദേശം ആവശ്യമാണ്.

ഗർഭിണികൾ ശ്രദ്ധിക്കണം

ഗർഭകാലത്ത് അമിതമായ ഉലുവ ഉപയോഗം അസ്വസ്ഥതകൾ ഉണ്ടാക്കാൻ ഇടയാക്കാം. അതുകൊണ്ട് ​ഗർഭിണികൾ ഉലുവ ഉപയോ​ഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടണം.

അലർജി സാധ്യത

ചിലർക്ക് ഉലുവ അലർജി ഉണ്ടാക്കാം. ചൊറിച്ചിൽ, ചർമത്തിൽ തിണർപ്പ്, ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗം ഒഴിവാക്കുക.

ശരീരത്തിൽ ദുർഗന്ധം

ഉലുവ പതിവായി കൂടുതലായി കഴിക്കുമ്പോൾ ചിലർക്കു വിയർപ്പിനും മൂത്രത്തിനും പ്രത്യേക ഗന്ധം അനുഭവപ്പെടാം.

ഉലുവ വെള്ളം കുടിച്ചു തുടങ്ങുമ്പോൾ ചെറിയ അളവിൽ വേണം ആദ്യം കുടിക്കാൻ. എന്തെങ്കിൽ അസ്വസ്ഥകൾ ഉണ്ടായാൽ വേ​ഗം പരിഹരിക്കാൻ ഇത് സഹായിക്കും. അമിതമായി ഉലുവ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങളോ മരുന്നുകളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.

ആരൊക്കെ ശ്രദ്ധിക്കണം

  • പ്രമേഹമരുന്ന് കഴിക്കുന്നവർ

  • ഗർഭിണികൾ

  • ലോ ബ്ലഡ് ഷുഗർ ഉള്ളവർ

  • സ്ഥിരമായി വയറുപ്രശ്നമുള്ളവർ

  • അലർജി പ്രശ്നങ്ങളുള്ളവർ

Fenugreek Water in Empty Stomach, Health benefits and risks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്: ജി.എസ്.ടി കോഴ്‌സിന് ജൂൺ 15 വരെ അപേക്ഷിക്കാം

പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

മധുര പ്രതികാരം! പിണറായിക്ക് കൈ കൊടുത്ത് എ ഡി തോമസ്

സ്പീക്കര്‍ സാറേ... 'കെ മുരളീധരനും വി മുരളീധരനും' ഉണ്ടേ; 'വി ജോയി മാത്രമല്ല വിഎസ് ജോയിയുമുണ്ട്'... മാറിപ്പോകല്ലേ!

SCROLL FOR NEXT