അഖിലേന്ത്യാ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരം: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ടി പി സൂരജിന് അവാര്‍ഡ്

സതേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍ (ട്രെയിനിംഗ്) റിയര്‍ അഡ്മിറല്‍ ദീപക് സിംഗാള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
T P Sooraj
ടി പി സൂരജ് അവാർഡ് ഏറ്റുവാങ്ങുന്നു
Edited By:
Updated on: 
1 min read

കൊച്ചി: നാവിക വാരാഘോഷങ്ങള്‍ 2026 ന്റെ ഭാഗമായി സതേണ്‍ നേവല്‍ കമാന്‍ഡ് സംഘടിപ്പിച്ച അഖിലേന്ത്യാ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ടി പി സൂരജിന് അവാര്‍ഡ്. അഖിലേന്ത്യാ മിലിട്ടറി ഫോട്ടോഗ്രാഫി മത്സരത്തില്‍ ടി പി സൂരജ് രണ്ടാം സ്ഥാനം നേടി.

കൊച്ചിയിലെ ഫോറം മാളില്‍ നവംബര്‍ 20-നാണ്, 14-ാമത് അഖിലേന്ത്യാ മിലിട്ടറി ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചത്. ഞായറാഴ്ചയാണ് മത്സര വിജയികളെ പ്രഖ്യാപിച്ചത്. സതേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍ (ട്രെയിനിംഗ്) റിയര്‍ അഡ്മിറല്‍ ദീപക് സിംഗാള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കൊച്ചിയിലെ സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കെ എം ശ്രീകാന്ത് ഒന്നാം സ്ഥാനം നേടി. മലയാള മനോരമയിലെ ഇ വി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി. മൂന്ന് ദിവസം നീണ്ടുനിന്ന ഫോട്ടോ പ്രദര്‍ശനം, ഇന്ത്യന്‍ പ്രതിരോധ സേനയുടെ വീര്യം, സഹോദര്യം, പ്രൊഫഷണലിസം എന്നിവയെ വിളിച്ചറിയിക്കുന്നതായിരുന്നു.

Summary

TNIE photographer T P Sooraj wins military photography award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER