ഷൂസ് എടുക്കുമ്പോൾ ശ്രദ്ധിക്കണം 
Health

ഷൂസിന്റെ സൈസ് മാത്രം നോക്കിയിട്ടു കാര്യമില്ല, നട്ടെല്ലിന് യോജിച്ചതോ എന്ന് കൂടി അറിയണം

നടക്കുമ്പോഴും ഓടുമ്പോഴും പരിക്കുകള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിനും മതിയായ പിന്തുണ നൽകുന്നതിനും ഷൂസ് സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കളറും മോഡലും സൈസും നോക്കി മാത്രമാണ് നമ്മള്‍ ഷൂസ് വാങ്ങുന്നത്. ഓടുമ്പോഴും നടക്കുമ്പോഴും കാലില്‍ കിടക്കുന്ന ഷൂസ് 'ലുക്ക്' ആയിരിക്കണം. എന്നാല്‍ ഈ ഷൂസുകള്‍ നമ്മുടെ നട്ടെല്ലിന്‍റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് അറിയാമോ?

എന്നാല്‍ കാലില്‍ ധരിക്കുന്ന ഷൂസുകള്‍ നട്ടെല്ലിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് അറിയാമോ?

നടക്കുമ്പോഴും ഓടുമ്പോഴും പരിക്കുകള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിനും മതിയായ പിന്തുണ നൽകുന്നതിനും ഷൂസ് സഹായിക്കും. അതുകൊണ്ട് ഷൂസുകള്‍ വാങ്ങുന്നതിലും വേണം ശ്രദ്ധ.

ഹൈ ഹീൽസ്

ഹൈ ഹീല്‍സ് ഷൂസുകള്‍ പലരുടെയും ആത്മവിശ്വാസത്തിന്‍റെ ഭാഗമാണ്. അവ ധരിക്കുമ്പോള്‍ ശരീരഭാവത്തില്‍ മാത്രമല്ല, മാനസികമായും ആത്മവിശ്വാസം നല്‍കും. എന്നാല്‍ ഇത്തരം ഹൈ ഹീല്‍സ് ചെരുപ്പുകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ നട്ടെല്ലിന് പണി തന്നുവെന്നു വരാം. ഹൈ ഹീല്‍ ധരിക്കുമ്പോള്‍ നട്ടെല്ലിന്‍റെ ആകൃതിയില്‍ മാറ്റം വരികയും സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യും. ഇത് നടു വേദന, പരിക്ക് എന്നിവയ്ക്ക് കാരണമാകാം.

ഫ്ലിപ്പ് ഫ്ലോപ്പുകൾ

തീരെ ഫ്ലാറ്റ് ആയ ചെരുപ്പുകളും ഫാഷന്‍ ട്രെന്‍ഡുകളില്‍ മുന്നിലാണ്. എന്നാല്‍ ഇത്തരം ചെരുപ്പുകള്‍ അല്ലെങ്കില്‍ ഷൂസുകള്‍ തെരഞ്ഞെടുക്കുന്നത് നട്ടെല്ലിന് ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. ഇവ നിങ്ങളുടെ നടത്തം ചെറുതാക്കുകയും നടു വേദനയ്ക്ക് കാരണമാവുകയും ചെയ്യും.

ഇറുകിയ ഷൂസുകള്‍ ഒഴിവാക്കാം

ഇറുകിയ ഷൂസുകള്‍ ധരിക്കുന്നത് കാലുകളുടെ ആയാസം വര്‍ധിപ്പിക്കും. ഇത് പാദങ്ങളിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനൊപ്പം വിരലുകള്‍ അമര്‍ന്നിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. നട്ടെല്ലിനെയും ബാധിക്കും.

കുഷ്യനിങ്

ഷൂസ് അല്ലെങ്കില്‍ ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാലുകള്‍ക്കും നട്ടെല്ലിനും ആയാസം കുറയ്ക്കുന്ന തരത്തില്‍ മികച്ചയും യോജിച്ച തരത്തിലും കുഷ്യനിങ് ഉള്ള ഷൂസ് തെരഞ്ഞെടുക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു