കുട്ടികളിലെ ഫസി ഈറ്റിങ് 
Health

പാലിന്‍റെ രുചി ഇഷ്ടമല്ല, ഇഡലിയുടെ ഷേപ്പ് കൊള്ളില്ല; കുട്ടികളിലെ ഫസി ഈറ്റിങ്ങിൽ ഇനി മാതാപിതാക്കളെ കുറ്റപ്പെടുത്തരുത്, കണ്ടെത്തലുമായി ​ഗവേഷകർ

ഭക്ഷണ ശീലങ്ങൾ നിർണയിക്കുന്നതിൽ ജനിതകമാണ് പ്രധാന ഘടകമെന്ന് ​ഗവേഷകർ കണ്ടെത്തി.

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾ ഭക്ഷണം കഴിക്കാത്തതിന്‍റെ പേരിൽ എപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് രക്ഷിതാക്കളാണ്. എന്നാൽ കുട്ടികൾ ഇത്തരത്തിൽ ചില ഭക്ഷണങ്ങളോട് ഇഷ്ടക്കുറവ് കാണിക്കുന്നതിന് പിന്നിലെ (ഫസി ഈറ്റിങ്/പിക്കി ഈറ്റിങ്) കുറ്റക്കാരൻ ജീനുകളാണെന്ന് പുതിയ പഠനം പറയുന്നത്.

എന്താണ് ഫസി ഈറ്റിങ്/ പിക്കി ഈറ്റിങ്

പാലിന്‍റെ രുചി ഇഷ്ടമല്ലെന്ന് പറഞ്ഞ് ചായ പോലും കുടിക്കാത്ത കുട്ടികളുണ്ട്. ഇഡലിയുടെ രൂപം, പപ്പായയുടെ രുചി തുടങ്ങിയ രുചിയും രൂപവും നിറവുമൊക്കെ ഇഷ്ടമല്ലെന്ന് പറഞ്ഞ് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന കുട്ടികളുണ്ട്. ഇങ്ങനെ ഭക്ഷണത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഫസി ഈറ്റിങ് അല്ലെങ്കിൽ പിക്കി ഈറ്റിങ് എന്ന് പറയുന്നത്. 16 മാസം മുതൽ 13 വയസു വരെ കുട്ടികളിൽ ഈ പ്രവണത ഉണ്ടാകാമെന്ന് ​ഗവേഷകർ പറയുന്നു.

കുട്ടികളിൽ കാണപ്പെടുന്ന ഈ പ്രവണതയ്ക്ക് പിന്നിൽ ജീനുകളാണെന്നാണ് യുകെ ആസ്ഥാനമായി നടത്തിയ പഠനത്തിൽ പറയുന്നത്. 2,400 ഇരട്ട കുട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയത്. പഠനത്തിൽ ഭക്ഷണ ശീലങ്ങൾ നിർണയിക്കുന്നതിൽ ജനിതകമാണ് പ്രധാന ഘടകമെന്ന് ​ഗവേഷകർ കണ്ടെത്തി. ഒരു വ്യക്തിയുടെ ഡിഎൻഎ ആണ് 60%-74% വരെ "ഫസി" സ്വഭാവത്തിന് ഉത്തരവാദിയെന്നും ജേണൽ ഓഫ് ചൈൽഡ് സൈക്കോളജി ആന്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച് പഠനത്തിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടികളിൽ ഭക്ഷണങ്ങളോടുള്ള ഇഷ്ടക്കുറവ് ചില സന്ദർഭങ്ങളിൽ ​ഗുരുതരമാകാം. ഇത് പോഷകമില്ലായ്മയിലേക്കും ഒഴിവാക്കുന്നതും നിയന്ത്രിതവുമായ ഭക്ഷണം കഴിക്കുന്ന വൈകല്യം (ARFID) എന്ന അവസ്ഥയിലേക്ക് നയിക്കാമെന്നും ​ഗവേഷകർ പറയുന്നു. ഭക്ഷണത്തോടുള്ള താൽപര്യക്കുറവ്, ചില നിറങ്ങൾ, ചില ഘടനകൾ അല്ലെങ്കിൽ ആകൃതികൾ എന്നിവയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, ഭക്ഷണം കഴിക്കുന്നതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഭയം എന്നിവയാണ് ഇത്തരം വൈകല്യങ്ങളുടെ ലക്ഷണങ്ങൾ.

കുട്ടികൾ ഭക്ഷണം കഴിക്കുന്നത് പരിസ്ഥിതിയും പ്രധാന ഘടകമാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കുടുംബസമേതം ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത് കുട്ടികളിൽ ഈ ശീലം കുറയ്ക്കാൻ സഹായിക്കും. ചുറ്റുമുള്ളവർ കഴിക്കുന്നത് കഴിക്കാനുള്ള പ്രവണത കുട്ടികൾ കാണിക്കും. ഭക്ഷണങ്ങൾ രുചിയിലും രൂപത്തിലും വ്യത്യാസം വരുത്തി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുട്ടികൾക്ക് ചില ഭക്ഷണത്തോടുള്ള താൽപര്യമില്ലായ്മ കുറയ്ക്കാൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT