Brain Health pexels
Health

തലച്ചോറിന് ഇന്ധനം, ആരോ​ഗ്യകരമായ ഡയറ്റിൽ ഇവ ചേർക്കണം

പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്‍റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും.

സമകാലിക മലയാളം ഡെസ്ക്

മ്മൾ കഴിക്കുന്ന ഭക്ഷണം മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കും. അതിൽ തലച്ചോറിന്റെ ആരോ​ഗ്യം പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും.

പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്‍റെ പ്രവർത്തനം സ്വാഭാവികമായി കുറയാൻ തുടങ്ങും. ഇത് ഡിമെൻഷ്യ പോലുള്ള മറവി രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഇവ ഡയറ്റിൽ ചേർക്കാം

ബ്ലൂബെറി: ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു.

ഓറഞ്ച്: തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്.

അവോക്കാഡോ: ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവരും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു.

ബ്രൊക്കോളി: വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്.

നട്സ്: വാൽനട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിൻ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങൾ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

Brain Health: Foods that should include in diet for better memory power.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT