ശീലങ്ങൾ സ്മാർട്ട് ആക്കാം, ആരോ​ഗ്യവും ജോലിത്തിരക്കും ഇനി ക്ലാഷ് ആവില്ല

ഡെസ്ക്കില്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക.
Woman writing
daily habitsPexels
Updated on
1 min read

രോ​ഗ്യ അവബോധത്തെ കുറിച്ച് കൂടേക്കൂടെ പറയുമെങ്കിലും ഈ തിരക്കുപിടിച്ച ജോലിക്കിടെ അതൊക്കെ ശ്രദ്ധിക്കാൻ എവിടെയാണ് നേരമെന്ന് ചിന്തിക്കുന്നവരോടാണ്. കൃത്യമായ പ്ലാനിങ്ങിലൂടെയും മികച്ച തിരഞ്ഞെടുപ്പിലൂടെയും ജോലിയും ആരോ​ഗ്യവും തമ്മിൽ ബാലൻസ് ചെയ്യാൻ സാധിക്കും.

ജോലിയോടൊപ്പം വ്യായാമം, ഭക്ഷണം, വിശ്രമം എന്നിവയ്ക്കുള്ള സമയം കണ്ടെത്തുന്ന ഒരു ദൈനംദിന ഷെഡ്യൂൾ ഉണ്ടാക്കുന്നത് സമയത്തെ ഫലപ്രദമായി ഉപയോ​ഗിക്കാനും അവസാന നിമിഷമുള്ള സമ്മർദം കുറയ്ക്കാനും സഹായിക്കും.

'ഡെസ്കിൽ ഒരു കുപ്പി വെള്ളം കരുതാം'

ജോലിത്തിരക്കിനിടെ വെള്ളം കുടി ഒഴിവാക്കുന്നത് ആരോ​ഗ്യത്തെ സാരമായി ബാധിക്കാൻ കാരണമാകും. ഡെസ്ക്കില്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ഇത് നിങ്ങളെ ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ തോന്നിപ്പിക്കും. ഫോൺ റിമൈൻഡറുകൾ അല്ലെങ്കിൽ വാട്ടർ ട്രാക്കിങ് ആപ്പുകൾ പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.

Woman writing
കാലങ്ങളായി ഒരേ പ്രഷർകുക്കർ! ഭക്ഷണം വിഷമാകും, എന്താണ് ലെഡ് ടോക്സിറ്റി?

ഉറക്കത്തിന്‍റെ കാര്യത്തില്‍ 'നോ കോപ്രമൈസ്'

ആരോഗ്യത്തിന് ഉറക്കത്തിന്‍റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തും.

സ്മാര്‍ട്ട് ഡയറ്റ്

ജോലി തിരക്കിനിടെ എപ്പോഴും പചകത്തിനായി സമയം ചെലവഴിക്കുക പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ പോഷകാഹാരത്തിന്‍റെ കാര്യത്തില്‍ വീഴ്ചവരുത്താനും പാടില്ല. ഡ്രൈ ഫ്രൂട്സ്, നട്സ്, യോഗാര്‍ട്ട്, പഴങ്ങള്‍ തുടങ്ങിയ പോഷകസമൃദ്ധ ലഘുഭക്ഷണങ്ങള്‍ കരുതുന്നത് അനാരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

Woman writing
പച്ചച്ചീരയോ ചുവന്ന ചീരയോ ആരോ​ഗ്യ​ഗുണത്തിൽ കേമൻ?

വ്യായാമം

വ്യായാമം സമയമെടുക്കുന്ന ഒന്നാണെന്നാണ് പലരും പരാതിപ്പെടുക. എന്നാല്‍ 15-20 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് വർക്ക്ഔട്ടുകൾ ഇത്തരക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. സ്റ്റെപ്പുകള്‍ കയറുന്നതും ഫോണില്‍ സംസാരിക്കുന്നതിനിടെ നടക്കുന്നതുമൊക്കെ നിങ്ങളുടെ ഫിറ്റ്നസിനെ സഹായിക്കും.

മാനസിക സമ്മർദം

തിരക്കുപിടിച്ച ജോലിക്കിടെ ഒഴിവാക്കാനാകാത്ത ഒന്നാണ് മാനസിക സമ്മര്‍ദം. ശ്വസനവ്യായാമം, മെഡിറ്റേഷന്‍, മൈൻഡ്‌ഫുൾനെസ് തുടങ്ങിയവ പരിശീലിക്കുന്നത് സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കും. രാവിലെയും ഉച്ചയ്ക്കുമുള്ള അഞ്ച് മിനിറ്റ് ഇടവേളയിലും ഇത് പരിശീലിക്കാവുന്നതാണ്. ഗൈഡഡ് മെഡിറ്റേഷൻ ആപ്പുകൾ തിരക്കേറിയ ജോലിക്കിടെ സമ്മർദ്ദം നിയന്ത്രിക്കാനും ഫോക്കസ് നിലനിർത്താനും സഹായിക്കും.

Summary

Daily Habits: Workstress and healthy habit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com